Janayugom Online
taliban militants,

രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ വധിച്ചു

Web Desk
Posted on April 30, 2018, 11:01 pm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ വധിച്ചു. പുല്‍വാമയിലെ ദ്രാബ്ഗാം പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ദ്രാബ്ഗാം സ്വദേശി സമീര്‍ ടൈഗര്‍ ഭട്ട്, രാജ്‌പോര സ്വദേശി അഖ്വിബ് ഖാന്‍ എന്നിവരാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തീവ്രവാദികളെ വധിച്ചതിനെ തുടര്‍ന്ന് സൈന്യവുമായി നാട്ടുകാര്‍ ഏറ്റുമുട്ടിയതില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.