മികച്ച ഫോം വീണ്ടെടുത്ത് സെഞ്ചുറിയുമായി കളംനിറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് റെക്കോഡ്. ക്രിക്കറ്റിൽ ഓപ്പണറായിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് രോഹിത് രണ്ടാം സ്ഥാനത്തെത്തിയത്.
343 മത്സരങ്ങളില്‍ നിന്നും 45.43 ശരാശരിയില്‍ 15,404 റണ്‍സാണ് രോഹിത്തിന്റെ നേട്ടം. 44 സെഞ്ചുറിയും 79 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. മികച്ച സ്‌കോര്‍ 264 ആണ്. 346 മത്സരങ്ങളിൽ ഓപ്പണറുടെ റോളിൽ ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കർ 15,335 റൺസ് നേടിയിട്ടുണ്ട്. ഓപ്പണറുടെ റോളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോഡ് വീരേന്ദർ സെവാഗിന്റെ പേരിലാണ്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റൺവേട്ടക്കാരുടെ ലിസ്റ്റിൽ ടോപ് 10ലേക്കും രോഹിത് ശർമ്മ എത്തി. രാഹുൽ ദ്രാവിഡിന്റെ 10,889 റൺസ് എന്ന നേട്ടം രോഹിത് മറികടന്നു. 10,987 ഏകദിന റൺസ് ആണ് ഇപ്പോൾ രോഹിത്തിന്റെ പേരിലുള്ളത്. കരിയറില്‍ ഇതുവരെ 267 ഏകദിനങ്ങളില്‍ നിന്നാണ് 10,987 റണ്‍സ് രോഹിത് നേടിയത്. 32 സെഞ്ചുറിയും 57 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 264 റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.