എച്ച്ഐവി ബാധിതയായ വിധവയെ ട്രെയിനിനുള്ളിൽ രണ്ട് പേർ ചേർന്ന് ക്രൂരബലാത്സംഗത്തിനിരയാക്കി. കെയ്മൂർ ജില്ലയിലെ ഭാഭുവയിൽ തിങ്കളാഴ്ച രാത്രിയാണ് 22 കാരിയായ യുവതിയെ ട്രെയിനിന്റെ കോച്ചിൽ ബലാത്സംഗം ചെയ്തു നിലയിൽ കണ്ടെത്തിയത്. ട്രെയിന്‍ സര്‍വീസ് അവസാനിച്ചിട്ടും ഒരു വാതിലും ജനലും അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും കണ്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നിവരാണ് പിടിയിലായത്. പട്നയിലേക്കാണ് പ്രതികള്‍ ടിക്കറ്റെടുത്തത്. പ്രതികളെ 14 ദിവസത്തേയ്ക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്മെൻറ്റിൽ ഒറ്റയ്ക്കായി. അവസരം മുതലെടുത്ത ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ ഭർത്താവും എച്ച്ഐവി പോസിറ്റീവ് ആയിരുന്നു. അതേ തുടർന്ന്, ഭർത്താവ് യുവതിയെ ഉപേക്ഷിക്കുകയും പിന്നീട് ഭർത്താവ് മരണമടയുകയും ചെയ്തു . പട്നയിലെ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ യുവതി ചികിൽസയിലായിരുന്നു. എച്ച്ഐവി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്ററിൽ നിന്ന് മരുന്നുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതികള്‍ കുദ്രയില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ ട്രെയിനില്‍ തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
English summary: HIV positive women raped in train
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.