August 7, 2022 Sunday

Related news

August 3, 2022
August 3, 2022
August 2, 2022
July 29, 2022
July 28, 2022
July 26, 2022
July 21, 2022
July 15, 2022
July 14, 2022
July 14, 2022

മോഡിയുടെ പരസ്യ ചിത്രങ്ങള്‍ മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

Janayugom Webdesk
കൊല്‍ക്കത്ത
March 4, 2021 8:26 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരസ്യ ചിത്രങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പരസ്യബോര്‍ഡുകള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യാനാണ് പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പരസ്യങ്ങളും ആലേഖനം ചെയ്തിട്ടുളള ഇത്തരം പരസ്യബോര്‍ഡുകള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി. പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ പെട്രോള്‍ പമ്പ് ഡീലേഴ്സിനോടും മറ്റ് ഏജൻസികളോടുമാണ് കമ്മീഷൻ നിര്‍ദേശിച്ചിട്ടുളളത്.

മോഡിയുടെ പരസ്യങ്ങള്‍ വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതാണെന്നും, പെരുമാറ്റച്ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് പരസ്യബോര്‍ഡുകള്‍ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നല്‍കിയത്.

ENGLISH SUMMARY: HOARDINGS OF MODI WILL BE REMOVED: ELECTION COMMISSON

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.