അന്താരാഷ്ട്ര ടെന്നീസ് പോരാട്ടത്തിലേക്കുള്ള തിരിച്ചു വരവ് വിജയത്തോടെ ആഘോഷിച്ച് ഇന്ത്യന്‍ വനിതാ താരം സാനിയ മിര്‍സ. ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടറിലേക്ക് സാനിയ സഖ്യം മുന്നേറി. ആദ്യ റൗണ്ടിൽ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെ തോൽപ്പിച്ചു. സ്കോർ: 2–6, 7–6, 10–3. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്.
2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. ആൺകുഞ്ഞിന്റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്സ് മനസിലുണ്ടെന്നും സാനിയ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിത ടെന്നീസ് താരമായ സാനിയ മിര്‍സ.
English summary: Hobart international Sania mirza makes winning return
YOU MAY ALSO LIKE THIS VIDEO