ആർട്ടിക്കിന് മുകളിലെ ഓസോൺ പാളിയിലെ വലിയ ദ്വാരം അടഞ്ഞെന്ന് റിപ്പോർട്ടുകൾ. യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പര്‍നിക്കസ് ആണ് ഈ ആശ്വാസകരമായ കണ്ടെത്തല്‍ നടത്തിയത്. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഓസോണിലെ വലിയ വിള്ളലാണ് ഇല്ലാതായത്.
മാര്‍ച്ച് അവസാനത്തോടെയാണ് ഉത്തരവധ്രുവത്തിനു മുകളില്‍ ഓസോണില്‍ ദ്വാരം കണ്ടെത്തിയത്. ചര്‍മ്മ കാന്‍സറിനു കാരണമായ സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ഓസോണ്‍ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. ആ വലിയ വിടവ് കഴിഞ്ഞ ദിവസങ്ങളിൽ അടഞ്ഞെന്നാണ് കണ്ടെത്തൽ. ഉത്തരധ്രുവത്തില്‍ ആദ്യമായി ഓസോണ്‍ ദ്വാരം കണ്ടെത്തിയത് 2011ജനുവരിയിലായിരുന്നു. പക്ഷെ ഇത് ചെറുതായിരുന്നു.
ലോക് ഡൗണുമായോ കൊറോണ വൈറസുമായോ ഇതിന് യാതൊരു വിധ ബന്ധവുമില്ലെന്ന് ഗവേഷകർ പറയുന്നു. പകരം തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാര്‍ വോര്‍ട്ടെക്സ് (Polar vortex) എന്ന പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും അതിലെ മാറ്റങ്ങൾക്കും കാരണം.
ENGLISH SUMMARY: holes in ozone layer became small
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.