അവശ്യ വസ്തുക്കളുടെ ലിസ്റ്റ് വാട്സ് ആപ്പ് ചെയ്യൂ, സാധനങ്ങൾ വീടുകളിൽ എത്തും: വടകരയിൽ ഹോം ഡെലിവറി സിസ്റ്റം നടപ്പിലാക്കുന്നു

Web Desk

വടകര

Posted on April 14, 2020, 10:28 pm

വടകരയിൽ ഹോം ഡെലിവറി സിസ്റ്റം നടപ്പിലാക്കാൻ ഒരുങ്ങുന്നു. കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വടകര നഗരത്തിലെ തിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് പൊലീസിന്റെ അഭ്യർത്ഥന പ്രകാരം ഹോം ഡെലിവറി സിസ്റ്റം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിന് സന്നദ്ധത അറിയിച്ച് വ്യാപാരികൾ രംഗത്തെത്തിയതായി വടകര സിഐ പി എസ് ഹരീഷ് അറിയിച്ചു.

പൊതുജനങ്ങൾ അവശ്യ വസ്തുക്കളുടെ ലിസ്റ്റ് സഹിതം വ്യാപാരികൾക്ക് വാട്സ് ആപ്പ് വഴി അയച്ചു കൊടുത്താൽ സാധനങ്ങൾ വീടുകളിൽ എത്തിക്കും. നഗരത്തിലെ 20 അലോപ്പതി മെഡിക്കൽ ഷോപ്പുകൾ, 10 പച്ചക്കറി കടകൾ, 10 പലവ്യഞ്ചന കടകൾ എന്നിവിടങ്ങളിൽ നിന്നും അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും.

YOU MAY ALSO LIKE THIS VIDEO