26 March 2024, Tuesday

Related news

March 26, 2024
March 4, 2024
March 1, 2024
February 28, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
February 17, 2024
February 11, 2024

വീടുപൊളിച്ച കേസ്: മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ മുന്‍ സബ് കളക്ടര്‍ക്ക് ഒരു ലക്ഷംരൂപ പിഴ

Janayugom Webdesk
കൊച്ചി
August 11, 2021 4:32 pm

ഒറ്റപ്പാലം മുന്‍ സബ് കളക്ടറും ഇടുക്കി പാക്കേജ് സ്പെഷല്‍ ഓഫിസറുമായ അര്‍ജുന്‍ പാണ്ഡ്യനു കാല്‍ ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസില്‍ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് പിഴ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഒറ്റപ്പാലത്തു ‘ഓപ്പറേഷന്‍ അനന്ത’ എന്ന റോഡ് വികസനത്തിന്റെ ഭാഗമായി മുന്‍വശം പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ ഉടമയായ ഹര്‍ജിക്കാരിക്കു തുക നല്‍കാനാണു കോടതി പറഞ്ഞത്.
ഒറ്റപ്പാലം സ്വദേശി കെ ടി മറിയക്കുട്ടി ഉമ്മയാണ് കേസില്‍ ഹര്‍ജിക്കാരി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ചത്. ഇത് 2016ല്‍ ഹൈക്കോടതി നല്‍കിയിരുന്ന സ്റ്റേ ഉത്തരവിലെ സുപ്രധാന വ്യവസ്ഥയുടെ ലംഘനമാണെന്നു കാണിച്ചു മറിയക്കുട്ടിയുമ്മ ഹൈക്കോടതിയെ സമീപിച്ചു. അന്തിമവിധി ഹര്‍ജിക്കാരിക്ക് എതിരായാലും കോടതിയുടെ അനുമതിയില്ലാതെ തുടര്‍ന‌ടപടി പാടില്ലെന്ന സ്റ്റേ ഉത്തരവിലെ നിബന്ധന ലംഘിച്ചതാണു കോടതിയലക്ഷ്യമായത്.
കോടതിയലക്ഷ്യക്കേസിന്റെ തുടര്‍ച്ചയായാണു സബ് കലക്ടറെ സ്ഥലം മാറ്റാന്‍ ഉത്തരവായത്. വ്യാപാര സ്ഥാപനത്തിന്റെ മുന്‍വശം പൊളിച്ചുനീക്കി സര്‍ക്കാരിലേക്കെടുത്ത ഭൂമി കൈവശക്കാര്‍ക്കു തിരിച്ചേല്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം റവന്യു വകുപ്പു സാങ്കേതികമായി ഭൂമി തിരിച്ചേല്‍പ്പിച്ചു.

Eng­lish Sum­ma­ry: Home demo­li­tion case: For­mer sub-col­lec­tor fined Rs 1 lakh on Mari­akut­ty’s plea

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.