Web Desk

വാഷിങ്ടൺ

August 10, 2020, 3:35 pm

എൻ-95 മാസ്കുകള്‍ ഇനി ഇലക്ട്രിക് കുക്കറുകള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാം

Janayugom Online

കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന  മാസ്കുകളാണ് എൻ 95. ഈ മാസ്കുകള്‍ അണുവിമുക്തമാക്കുന്നതിന് വേണ്ടി ഇലക്ട്രിക് കുക്കര്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കുക്കറുകള്‍ ഉപയോഗിച്ച് 100 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിട്ട് ചൂടാക്കിയാല്‍ മാസ്കുകള്‍ പൂര്‍ണ്ണമായും കാര്യക്ഷമതയോടെ വീണ്ടും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.

സാധാരണഗതിയില്‍ ഒരു തവണ മാത്രം ഉപയോഗിച്ച് നശിപ്പിക്കുന്ന വിധത്തിലാണ് എൻ 95 മാസ്കുകള്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍, നിലവില്‍ മാസ്കളുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് ഇത് അണുവിമുക്തമാക്കുന്നതിന് വേണ്ടിയുളള മാര്‍ഗങ്ങള്‍ ഗവേഷകര്‍ അന്വേഷിച്ചത്. ആ അന്വേഷണത്തിന് ഒടുവിലാണ് ഇത്തരത്തിലൊരു മാര്‍ഗം കണ്ടെടുത്തത്.

മാസ്കുകളെ അണുവിമുക്തമാക്കാൻ പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍, ആ മാര്‍ഗങ്ങളും വായുവിനെ അരിച്ച് ഉളളിലേയ്ക്കെടുക്കാനുളള മാസ്കിന്റെ ശേഷിയും മുറുക്കവും നഷ്ടപ്പെടുത്തും. ഈ ശേഷി നിലനിര്‍ത്തിക്കൊണ്ട് മാസ്കുകളെ അണുവിമുക്തമാക്കാനുളള മാര്‍ഗമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ENGLISH SUMMARY: Home elec­tric cook­ers could effi­cient­ly sani­tise N95 masks,scientists say

YOU MAY ALSO LIKE THIS VIDEO