24 April 2024, Wednesday

Related news

April 2, 2024
March 30, 2024
March 22, 2024
March 13, 2024
March 12, 2024
March 4, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024

ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000ല്‍ താഴെ; ഹോം ഐസൊലേഷൻ കേസുകളും കുറവ്

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2022 7:23 pm

ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ഇതോടെ ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2,361 ആയി കുറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഹോം ഐസൊലേഷൻ കേസുകളിൽ 80 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 12,312 ഹോം ഐസൊലേഷൻ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണവും കുറഞ്ഞു. 37,116 ആയിരുന്നത് ഫെബ്രുവരി 14 ആയപ്പോള്‍ 16,154 ആയി കുറഞ്ഞു. ജനുവരി ഒന്നിന് ഹോം ഐസൊലേഷൻ കേസുകള്‍ 3,248 എണ്ണവും, കണ്ടെയ്‌ൻമെന്റ് സോണുകള്‍ 1,243 എണ്ണവും ആയിരുന്നു.

നിലവില്‍ പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ജനുവരി 13 ന് ഡല്‍ഹിയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 28,867 പേരായിരുന്നു രോഗികൾ. രോഗസ്ഥിരീകരണ നിരക്ക് 30.6 ശതമാനമായി കുതിച്ചുയർന്നു. പ്രതിദിനരോഗികൾ പതിനായിരമാവാൻ പത്തു ദിവസമെടുത്തു. ജനുവരി 23 ന് ഡൽഹിയിൽ 9,197 കോവിഡ് കേസുകളും 13.32 ശതമാനം പോസിറ്റിവിറ്റി നിരക്കും 34 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഫെബ്രുവരി 14 ആയപ്പോള്‍ 586 കേസുകളും 1.37 ശതമാനം പോസിറ്റീവ് നിരക്കും നാല് മരണങ്ങളും രേഖപ്പെടുത്തി. ജനുവരി 14ന് 30 ശതമാനം കടന്ന പോസിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 14ന് 1.37 ശതമാനമായി കുറഞ്ഞു. 

Eng­lish Summary:Home iso­la­tion cas­es are also low in delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.