September 28, 2022 Wednesday

Related news

September 23, 2022
September 6, 2022
September 5, 2022
August 30, 2022
August 17, 2022
July 28, 2022
June 28, 2022
June 28, 2022
June 27, 2022
June 16, 2022

ഹോം ഐസൊലേഷന്‍: അനാവശ്യഭീതിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം:
September 23, 2020 10:17 pm

ക്വാറന്റൈനിന്റെ കാര്യത്തിലെന്നപോലെ ആ രോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഹോം ഐ സൊലേഷനില്‍ കഴിഞ്ഞാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ മതിയായ സൗകര്യമുള്ളവര്‍പോലും ഇതിന് തയ്യാറാകുന്നില്ല. അനാവശ്യമായ ഭീതിയും തെറ്റിധാരണയുമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ റാന്നി മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഉയര്‍ത്തി. പനി, ഗുരുതരമല്ലാത്ത മറ്റ് രോഗം ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ചികി ത്സിക്കുന്നത്. ഇന്നലെ മുതൽ പുതുതായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കൂടി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പോസിറ്റീവാകുന്ന ആളുകളെ അതത് ഹെല്‍ത്ത് ബ്ലോക്ക് പരിധിയിലുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കും. എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: Home Iso­la­tion: no need OF Unnec­es­sary Fear:CM

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.