September 28, 2022 Wednesday

വീട്ടകങ്ങളിൽ കേക്ക് നിർമ്മാണം തകൃതി

ഡാലിയ ജേക്കബ്
ആലപ്പുഴ
August 17, 2020 5:35 pm

ലോക്ക് ഡൗണിൽ ഭൂരിഭാഗം മലയാളികളുടെ അടുക്കളകളും പരീക്ഷണശാലകളായി മാറി. അതിന്റെ പരിണിതഫലമായി ചില വനിതകൾ ചെറിയരീതിയിൽ സ്വയംതൊഴിൽസംരംഭകരുമായി. ഇതിൽ വീട്ടകങ്ങളിൽ തുടങ്ങിയ കേക്ക് നിർമ്മാണമാണ് പലർക്കും സ്വയംതൊഴിലായി  മാറിയത്.

 

പല വനിതകളും വരുമാനത്തേക്കാളേറെ കേക്ക് നിർമ്മാണം ഹോബിയായും കരുതുന്നുണ്ട്. ബേക്കറികളിൽ മാത്രം ലഭിച്ചിരുന്ന പെയ്സ്ട്രീ കേക്കുകൾ വീടുകളിൽ നിന്ന് നല്ല രുചിയിൽ ലഭിക്കുമെന്നായതോടെ വീടുകളിലെ കേക്കുകൾക്ക് ആവശ്യക്കാരേറി. കുട്ടികളുടെ ജനനം, വിവാഹം, ബർത്ത്ഡേ ആഘോഷം, വിവാഹ വാർഷികാഘോഷങ്ങൾ, തുടങ്ങിയ വിശേഷ അവസരങ്ങൾക്ക് ബേക്കറികളെ ആശ്രയിക്കാതെ വീടുകളിലുണ്ടാക്കുന്ന കേക്കുകൾക്കാണ് ഇപ്പോൾഡിമാന്റുള്ളത്. വീട്ടിൽ ഉണ്ടാക്കുന്നതു കൊണ്ട് തന്നെ ഫ്രഷ് കേക്കുകൾ ലഭിക്കും എന്നതിനാൽ ആളുകൾക്ക് ഹോം ഡെലിവെറി കേക്കുകളോടാണ് പ്രിയം കൂടുതൽ. ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ഡിസൈൻ ചെയ്ത് കൊടുക്കുന്നു എന്നതാണ് വീടുകളിൽ ഉണ്ടാക്കുന്ന കേക്കുകളുടെ പ്രത്യേകത.

ചേരുവകളിൽ പഴക്കം ഉണ്ടാകില്ല എന്ന ഗുണവും ഉണ്ട്. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വീട്ടമ്മാരുണ്ടെങ്കിലും ലോക്ക് ഡൗണിന് ശേഷമാണ് ആലപ്പുഴയിൽ കേക്ക് നിർമ്മാണം വ്യാപകമായത്. ഏകദേശം മൂന്ന് മണിക്കൂറുകളെങ്കിലും കേക്ക് നിർമ്മാണത്തിന് ആവശ്യമാണ്. ഇതിനൊപ്പം കേക്ക് മേക്കർമാരുടേതായി ഫെയ്സ്ബുക്ക് പേജുകളും ഇൻസ്റ്റഗ്രാം പേജുകളും സജീവമായി. ചമ്പക്കുളംവൈശ്യംഭാഗം ശിവഹരിയിൽ അപർണ്ണ ലോക്ക്ഡൗണിൽ ഹോബിയായി ചെയ്തതാണ്. 80 ദിവസം കൊണ്ട് 124 ഓർഡറുകൾ ആവശ്യക്കാർക്ക്അപർണ്ണ ചെയ്ത് കൊടുത്തു. 150 ലേറെ കേക്കുകളും ഉണ്ടാക്കി.

വാൻചോ, വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്, ആന്റി ഗ്രാവിറ്റി, ബാർബി ഡോൾ, കാർ, ബട്ടർ സ്കോച്ച്, യൂണികോ എന്നീങ്ങനെ വ്യത്യസ്ത രുചിയിലും ഡിസൈനിലും അപർണ്ണ ഉണ്ടാക്കുന്ന കേക്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ആലപ്പുഴ നഗരത്തിലും പുറത്തും ജില്ലയ്ക്ക് പുറത്തുനിന്നും അപർണ്ണയ്ക്ക് ഓർഡറുകൾ ലഭിക്കുന്നുമുണ്ട്. ചമ്പക്കുളം പോരൂക്കര സി ബി എസ് സി സ്കൂളിലെഅധ്യാപികയായ അപർണ്ണയ്ക്ക് കൊവിഡിനെ തുടർന്ന് സ്കൂളിൽ പോകാൻ സാധിക്കാത്തതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കേക്ക് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സ്കൂളുകൾ തുറന്ന് ക്ലാസുകൾ ആരംഭിച്ചാലും കേക്ക് നിർമ്മാണം തുടരുമെന്നാണ് അപർണ്ണ പറയുന്നത്. ആവശ്യക്കാരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഫോണിലൂടെ ചോദിച്ച് മനസ്സിലാക്കിയാണ് അവർക്കുള്ള കേക്കുകൾ ഉണ്ടാക്കികൊടുക്കുന്നതെന്ന് അപർണ്ണ പറയുന്നു. പൊലിസ് ഉദ്യോഗസ്ഥനായ അരുണാണ് ഭർത്താവ്. മക്കൾ ശ്രീ ഹരി, ശിവഹരി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.