March 30, 2023 Thursday

Related news

November 17, 2022
October 26, 2022
September 7, 2022
August 17, 2022
June 28, 2022
June 26, 2022
June 13, 2022
June 10, 2022
June 8, 2022
June 8, 2022

അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം

Janayugom Webdesk
June 8, 2022 2:59 pm

നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സൂബിയുടെ നേതൃത്വത്തിലാണ് പരിശോധന. മഹബൂലയില്‍ നടത്തിയ പരിശോധനയില്‍ 308 വിദേശികള്‍ അറസ്റ്റിലായി. പിടിയിലായവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഒരിടവേളക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷപരിശോധന പുനരാരംഭിച്ചിട്ടുണ്ട്.

ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നു. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദിയ വ്യവസായ മേഖല, ഫ്രൈഡേ മാര്‍ക്കറ്റ്, ജാബിര്‍ അഹ്‌മദ് ഭാഗം എന്നിവിടങ്ങളില്‍ പരിശോധന നടന്നു. ജലീബ് അല്‍ ശുയൂഖിലെ പരിശോധനക്ക് ആഭ്യന്തര മന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അസ്സബാഹിന്റെ നേരിട്ടുള്ള നിര്‍ദേശവും മേല്‍നോട്ടവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. റോഡുകളുടെ പ്രവേശന കവാടങ്ങളില്‍ ചെക്‌പോയന്റുകള്‍ തീര്‍ത്താണ് രേഖകള്‍ പരിശോധിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ രാജ്യത്തുണ്ട്. വീണ്ടും ഒരിക്കല്‍കൂടി പൊതുമാപ്പ് നല്‍കാന്‍ അധികൃതര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഇപ്പോള്‍ പരിശോധന.

Eng­lish sum­ma­ry; Home Min­istry decides to hunt down ille­gal immi­grants and deport them

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.