23 June 2024, Sunday

എല്ലാ ഇന്ത്യന്‍ ഒളിമ്പിക് അത്‌ലറ്റുകള്‍ക്കും സൗജന്യമായി വീട് പെയിന്റ് ചെയ്തു നല്‍കുന്നു

Janayugom Webdesk
കൊച്ചി
August 28, 2021 5:27 pm

പരിസ്ഥിതി സൗഹൃദ പെയിന്റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്റ്‌സ്, സുന്ദര്‍ ഭാരത് എന്ന ഒരു ഒളിമ്പിക് സംരംഭത്തിന് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി 1947 മുതല്‍ ഒളിമ്പിക് ഗെയിമുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായിക വിഭാഗത്തിലെയും എല്ലാ ഇന്ത്യന്‍ അത്‌ലറ്റുകളുടെയും വീടുകള്‍ ജെഎസ്ഡബ്ല്യു പെയിന്റ്‌സ് സൗജന്യമായി പെയിന്റ് ചെയ്ത് നല്‍കും.

ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരുടെ വീടുകള്‍ പെയിന്റ് ചെയ്തു നല്‍കുന്നത് ജെഎസ്ഡബ്ല്യു പെയിന്റ്‌സിന് ഒരു ബഹുമതിയാണെന്നും ഉപഭോക്താക്കള്‍ക്ക് അര്‍ത്ഥവത്തായ മൂല്യം നല്‍കുന്നതിലും ഞങ്ങളുടെ പങ്കാളികളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിലും വിശ്വസിക്കുന്നുവെന്ന് ജെഎസ്ഡബ്ല്യു പെയിന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.

Eng­lish sum­ma­ry; Home paint­ing is pro­vid­ed free of cost to all Indi­an Olympic athletes

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.