കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴ‍ഞ്ഞു വീണു മരിച്ചു

Web Desk

കോട്ടയം

Posted on July 05, 2020, 1:33 pm

കോട്ടയത്ത് കോവി‍ഡ് നിരീക്ഷണത്തിലായിരുന്നയാള്‍ കുഴ‍ഞ്ഞു വീണു മരിച്ചു. പൂവൻ തുരുത്ത് സ്വദേശി മധു ആണ് മരിച്ചത്. രാവിലെ ഭക്ഷണം നൽകാനായി ബന്ധുക്കൾ മുറിയിൽ എത്തിയപ്പോളാണ് മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജുലൈ 26 ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ മധു വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. മധുവിന് അപസ്‍മാരവും ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ മൃതേദഹം എത്തിച്ച ശേഷം സാമ്ബിൾ പരിശോധിക്കും.

അതേസമയം സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു. മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. റിയാദിൽ നിന്നെത്തി വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. പനി ശക്തമായതിനെത്തുടർന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഇദ്ദേഹം നേരത്തെ രക്താർബുദത്തിന് ചികിത്സയിലായിരുന്നു.

Eng­lish summary;Home Quar­an­tined per­son died in Kot­tayam

You may also like this video: