ശൈത്യകാലത്ത് മാത്രമല്ല ചില വ്യക്തികളിൽ കാലാകലങ്ങളിൽ ചർമം വരണ്ട രീതിയിലാണ് കാണപ്പെടുന്നത്. കൃത്യമായ രീതിയിൽ ചിലപ്പൊടിക്കൈകൾ ചെയ്താൽ ഈ പ്രശ്നത്തിൽ നിന്നും വളരെ എളുപ്പം പരിഹാരം നേടാം. അതും വീട്ടിൽ ഇരുന്നു തന്നെ. ചർമ വിദഗ്ധന്റെ ആവശ്യമോ ബ്യൂട്ടീപാർലറുകളെ ആശ്രയിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അത്തരം ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് നോക്കാം. നാം നിത്യവും കുളിക്കുന്നവരാണ്. വരണ്ടചർമമുള്ളവർക്ക് ഏറ്റവുമുചിതം തണുത്ത വെള്ളത്തിലുള്ള കുളിയാണ്. അതി ശൈത്യം അനുഭവപ്പെടുമ്പോൾ മാത്രം ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. ചൂട് കൂടിയ വെള്ളത്തിൽ കുളിക്കുന്നത് വരണ്ട ചർമ്മക്കാരിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. കൂടുതൽ ചർമ്മങ്ങൾ അടർന്നു പോകാൻ സാധ്യത കൂടുതലാണ്.
അതുപോലെ കുളിക്കുമ്പോൾ കഴിവരും ബോഡിവാഷ് സോപ്പ് എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്. വിവിധ തരം എണ്ണകൾ വരണ്ട ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കും. വെളിച്ചെണ്ണയാണ് അതിൽ ഒന്നാമൻ. ശുദ്ധമായ വെളിച്ചെണ്ണ ചർമ്മത്തിലെ മൃതകോളങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള ചർമ്മത്തെ നിലനിർത്തുന്നു. അതുപോലെ വെളിച്ചെണ്ണയും ആൽമണ്ട് ഓയിലും ഉപയോഗിച്ച് നമുക്ക് വരണ്ട ചർമ്മത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ ദിവസവും കുളിക്കുന്നതിന് മുൻപായി ചെയ്യാൻ ശ്രദ്ധിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് ചര്‍മ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.ഓട്സ് ബാത്ത് ചെയ്യുന്നതിലൂടെ ചര്‍മ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം ലഭിക്കുന്നു. തൊലിപ്പുറത്തെ ചൊറിച്ചിൽ, ചുളിവ് എന്നിവ ഇല്ലാതാക്കുന്നു. അതുകൊണ്ട് ദിവസവും ഓട്സ്ബാത്ത് ഒരു ശീലമാക്കാവുന്നതാണ്.
ചർമ്മങ്ങളെ സംരക്ഷിക്കാൻ ഏതെങ്കിലും ഒരു ക്രബ് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. വീട്ടിൽ തന്നെ ഇവ നമുക്ക് ഉണ്ടാക്കാം. കടലമാവ്,കപ്പപ്പൊടി,ചെറുപയർ പൊടി എന്നിവ സ്ക്രബ് ആയി ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഡെഡ്സെല്ലുകളെ ഇല്ലാതാക്കി ചർമ്മത്തെ സംരക്ഷിക്കുന്നു. അതോടൊപ്പം ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിനും ശരീരത്തിനും ഏറെ നല്ലതാണ്. ശരീരത്തിലെ ഒരു വിധം എല്ലാ അസുഖങ്ങളെയും ഇല്ലാതാക്കാൻ ശുദ്ധമായ പച്ചവെള്ളത്തിനു സാധിക്കും. ദിവസവും 9 ഗ്ലാസ് വെള്ളമെങ്കിലും മുതിർന്ന ഒരാൾ കുടിക്കണമെന്നാണ് കണക്ക്. ചർമ്മ രോഗങ്ങൾ ഉദര രോഗങ്ങൾ എന്നിവ പൂർണമായും ഇല്ലാതാക്കാൻ വെള്ളം നന്നായി കുടിക്കുന്നതിലൂടെ സഹായിക്കും.
English Summary: Home remedy to avoid dry skin
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.