ഹോമിയോ മരുന്നിലൂടെ പ്രതിരോധ ശേഷി കിട്ടുമെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷൻ

Web Desk

തിരുവനന്തപുരം

Posted on September 07, 2020, 4:20 pm

പ്രതിരോധ ശേഷി ലഭിക്കുന്നതിന് വേണ്ടി ഹോമിയോ മരുന്ന് കഴിച്ചാല്‍ കിട്ടുമെന്ന് ഹോമിയോ മെഡിക്കല്‍ അസോസിയേഷൻ. ഹോമിയോ മരുന്ന് കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി ലഭിക്കുമെന്ന കാര്യം തെളിഞ്ഞിട്ടുണ്ടെന്നും അസോസിയേഷൻ അവകാശപ്പെടുന്നു.

ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമെ വൈറസ് ബാധിതരായിട്ടുളളുവെന്നും കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ പെട്ടെന്ന് ഭേദപ്പെട്ടെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉളളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: homeo med­i­cine for immu­ni­ty

YOU MAY ALSO LIKE THIS VIDEO