കോവിഡ് രോഗികള്‍ക്ക് ഹോമിയോ ചികിത്സ; സുപ്രീം കോടതിയില്‍ ഹര്‍ജി

Web Desk

ന്യൂഡൽഹി

Posted on August 05, 2020, 9:27 pm

കോവിഡിന്റെ നേരിയ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരെ ഹോമിയോ മരുന്ന് നല്‍കി ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ ഹോമിയോ മരുന്നുകള്‍ നല്‍കി ചികിത്സിക്കാനും അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോമിയോ ഡോക്ടര്‍മാരായ ഡോക്ടര്‍ രവി എം നായര്‍, ഡോക്ടര്‍ അശോക് കുമാര്‍ ദാസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Eng­lish sum­ma­ry: Homeo treat­ment for covid pos­tive.

You may also like this video: