ആയുഷ് ഡോക്ടർമാർ കോവിഡ് രോഗം മാറ്റാനുളള മരുന്ന് നൽകേണ്ടതില്ലെന്നും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്ന് നൽകാനാണ് അനുവാദമുള്ളതെന്നും ഹൈക്കോടതി. കോവിഡ് രോഗികളെ ചികിത്സിക്കാനും പ്രതിരോധ മരുന്ന് നൽകാനും ഹോമിയോ ഡോക്ടർക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ അഡ്വ. എംഎസ് വിനീത് നൽകിയ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ആയൂഷ് ഡോക്ടർമാർ കോവിഡ് ഭേദമാക്കാൻ മരുന്ന് നൽകിയാൽ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാം. ആയൂർവേദം, യോഗ, യൂനാനി സിദ്ധ, ഹോമിയോ ഡോക്ടർമാർ കേന്ദ്ര‑സംസ്ഥാന മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഇത് മെഡിക്കൽ — പൊലീസ് വിഭാഗങ്ങൾ നിരീക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
English summary; Homoeopaths not to treat covid
You may also like this video;