12 June 2024, Wednesday

Related news

February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023
February 6, 2023
January 16, 2023
October 15, 2022

സ്വവര്‍ഗരതിയും ക്രോസ് ഡ്രസിങ് ലൈംഗികതയും വൈകൃതമെന്ന വിലയിരുത്തലുകള്‍: മെഡിക്കല്‍ കോഴ്സുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോടതി

Janayugom Webdesk
ചെന്നൈ
September 3, 2021 12:23 pm

ലൈംഗിക ന്യൂനപക്ഷങ്ങളെയും ഭിന്നലൈംഗികതയെയും കുറിച്ച് സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാട് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് രാജ്യത്തെ മെഡിക്കല്‍ കോഴ്സുകളെന്ന് മദ്രാസ് ഹൈക്കോടതി. കാലത്തിനനുസൃതമായി മെഡിക്കല്‍ കോഴ്സുകള്‍ നവീകരിക്കുന്നതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടി. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങളെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുണ്ടാകുന്ന ‘ക്വീര്‍ഫോബിയ’യും (Queer­pho­bia) അവരെ ഭൂരിപക്ഷ ലൈംഗിക വിഭാഗത്തെപ്പോലെ മാറ്റുന്നതിനായി നടത്തുന്ന തെറാപ്പികളും കൗണ്‍സിലിങ്ങുകളും മറ്റും ഒഴിവാക്കുന്നതിനായി എങ്ങനെയാണ് ഇടപെടുന്നതെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷനോടും ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റിയോടും മദ്രാസ് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഇതുംകൂടി വായിക്കുക: അനന്യയുടെ മരണം: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും

 

രാജ്യത്തെ മെഡിക്കല്‍ കോഴ്സുകള്‍ ഇത്തരം ലൈംഗിക ഭിന്നസ്വഭാവമുള്ളവരോടുള്ള അകാരണമായ ഭയവും വേര്‍തിരിവും കൂടുതല്‍ ഉറപ്പിക്കുന്ന തരത്തിലാണെന്നാണ് കോടതി നിരീക്ഷിച്ചത്. എല്‍ജിബിടിക്യൂ വിഭാഗത്തിലുള്‍പ്പെടുന്ന മനുഷ്യരോടും അവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളോടുമുള്ള പൊലീസിന്റെ മനോഭാവം മാറ്റണമെന്നും അവരോടുള്ള അതിക്രമങ്ങള്‍ ഒഴിവാക്കണമെന്നും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് ആവശ്യപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍, ബൈസെക്ഷ്വല്‍, ലെസ്ബിയന്‍, ഗേ തുടങ്ങിയ ഭിന്നലൈംഗിക വിഭാഗങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി സ്കൂളുകളിലും സര്‍വകലാശാലകളിലും പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.

 

ഇതുംകൂടി വായിക്കുക: അനന്യയുടെ ശസ്ത്രക്രിയയില്‍ ചികിത്സാ പിഴവെന്ന് ആരോപണം; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

 

എംബിബിഎസ് കോഴ്സിലെ ഫോറന്‍സിക് മെഡിസിന്‍ സിലബസില്‍ സ്വവര്‍ഗരതിയുള്‍പ്പെടെയുള്ളവ ലൈംഗിക കുറ്റങ്ങളായും ക്രോസ് ഡ്രെസ്സിങ്ങ് ലൈംഗിക വൈകൃതമായുമൊക്കെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ട്രാന്‍സ് വുമണ്‍ ഡോ. ത്രിനേത്ര ഹല്‍ദാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിഷയം വീണ്ടും പരിഗണിച്ചത്.

Eng­lish Sum­ma­ry: Homo­sex­u­al­i­ty and cross-dress­ing sex­u­al mis­con­duct assess­ments: Court cracks down on med­ical courses

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.