ഹണി ട്രാപ്പ്; ന ഗ്ന ദൃശ്യങ്ങൾ കാട്ടി യുവാവിൽ നിന്നും കാറും പണവും തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍

Web Desk

കൊച്ചി

Posted on February 06, 2020, 9:36 pm

ബിസിനസ്സുകാരനായ യുവാവിനെ ഹ ണി ട്രാപ്പിൽപ്പെടുത്തിയ ശേഷം ബ്ലാ ക്ക്മെയിൽ ചെയ്ത് പണവും കാറും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിലായി. കാക്കനാട് സ്വദേശിനി ജൂലി,പാലാരവട്ടം സ്വദേശി രന്‍ജീഷ് എന്നിവരാണ് കാക്കനാട് ഇന്ഫോപാര്‍ക് പൊലീസിന്റെ പിടടിയിലായത്. കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

കാക്കനാട്ടെ യുവതിയുടെ വീട്ടില്‍ യുവാവിനെയും ബന്ധുവിനെയും വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ യുവാവ് മുറിയില്‍ കയറിയ ഉടന്‍ പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി എത്തുകയും യുവാവിനെ ന ഗ്നനാക്കി നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ആയിരുന്നു. അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

യുവാവിന്റെ മൂന്ന് മൊബൈൽ ഫോണുകളും കാറും സംഘം തട്ടിയെടുത്തു. ആദ്യമായി യുവാവ് 20,000 രൂപ നല്‍കുകയും പിന്നീട് രണ്ട് ദിവസങ്ങളിലായി 50,000 രൂപ കൂടി നൽകുകയും ചെയ്തിരുന്നു. ഇതിനിടെ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളായ ജൂലി രൻജീഷ് എന്നിവർക്കെതിരെ നിരവധി തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്നും ഇവരുടെ കൂടെയുള്ള രണ്ട് പേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Englsih Sumam­ry: Hon ey trap in Kochi.

you may also like this video;