June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഹോണ്ട ഹെെനെസ്സ് 350 ഇറങ്ങി; ബുള്ളറ്റ് ഇനി കൂടുതല്‍ “വിയര്‍ക്കും”

By Janayugom Webdesk
October 1, 2020

റോയല്‍ എല്‍ഫീല്‍ഡിനോട് മത്സരിക്കാന്‍ ഹോണ്ട. 350 സിസി സെഗ്മെന്റിലേക്ക് ഹെെനസ്- സി ബി 350 നെ ഹോണ്ട ആഗോളതലത്തില്‍  അവതരിപ്പിച്ചു. ബിഗ് വിങ് ശ്രേണിയിലെ മൂന്നാമത്തെ ബി എസ് സിക്സ് വാഹനമാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഹൈനസ് — സിബി350 ഹോണ്ടയുടെ ഒറിജിനാല്‍റ്റിയും രൂപകല്‍പ്പനയുടെ കാലാതീതമായ ബോധവും ഗണ്യമായ സ്വഭാവവും കൂടി ചേര്‍ന്നതാണ് ഉയര്‍ന്നു നില്‍ക്കുന്ന മുന്‍ഭാഗവും, ഹാന്‍ഡില്‍ ബാറുകളും സസ്‌പെന്‍ഷനും വലിയ വീലുകളുമാണ് വാഹനത്തിന് ആകര്‍ഷകമായ ലുക്ക് നല്‍കുന്നത്.

 

 

വലിയ കരുത്തേറിയ 350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍— സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് — സിബി350ക്ക് . പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു. യാത്ര അനായാസമാക്കാന്‍ ഇത് ഉപകരിക്കുന്നു. സിലിണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന ഷാഫ്റ്റ് കോആക്‌സിയല്‍ ബാലന്‍സര്‍ പ്രൈമറി, സെക്കണ്ടറി വൈബറേഷന്‍ ഇല്ലാതാക്കുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ റൈഡര്‍ക്ക് ഇത് സുഖം പകരുന്നു.

 

 

എബിഎസ് സംവിധാനം , മുന്നില്‍ 310 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 240 എംഎം റിയര്‍ ഡിസ്‌ക്കും റെെഡ് ക്വാളിറ്റിക്കൊപ്പം കൂടുതല്‍ സുരക്ഷയും നല്‍ക്കുന്നു.

 

 

ഡിഎല്‍എക്‌സ്, ഡിഎല്‍എക്‌സ് പ്രോ വേരിയന്റുകളിലായി റെഡ് മെറ്റാലിക്ക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് , അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്ക്, വിര്‍ച്വസ് വൈറ്റ്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക് & സ്പിയര്‍ സില്‍വര്‍ മെറ്റാലിക്ക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്ക് & മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്ക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

 

 

ഏറ്റവും പുതിയ 9 പേറ്റന്റുകളില്‍ ആധുനിക സാങ്കേതിക വിദ്യകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹോണ്ട ഹൈനസ് — സിബി350യുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ആറു വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും നല്‍കുന്നുണ്ട്. 1.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഹോണ്ടയുടെ വലിയ ബെെക്കുകള്‍ക്കായുള്ള ബിഗ്വിങ് ഷോറൂമുകളിലുടെ ഒക്ടോബര്‍ പകുതിയോടെ വില്‍പന തുടങ്ങും.

Eng­lish sum­ma­ry: Hon­da High­ness 350 launched in india

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.