Web Desk

കൊച്ചി

December 21, 2020, 5:05 pm

അഞ്ച് ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്

Janayugom Online

ഊർജ്ജ ഉൽപന്ന നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യ പവർ പ്രോഡക്ട്സ് ലിമിറ്റഡ് (എച്. ഐ. പി. പി. )രാജ്യത്ത് 35 വർഷങ്ങൾ പൂർത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ദശലക്ഷത്തിലേറെ ഉൽപന്നങ്ങളാണ് കമ്പനി വിൽപ്പന നടത്തിയത്. നൂറോളം ഡീലർഷിപ്പുകളും 600റിലേറെ ചാനൽ പാർട്ട്ണർമാരുമുള്ള നെറ്റ്വർക്കാണ് കമ്പനിക്കുള്ളത്. പോർട്ടബിൾ വാട്ടർ പമ്പുകൾ, ജനറൽ പർപ്പസ് എഞ്ചിനുകൾ, പവർ ടില്ലറുകൾ, ബ്രഷ് കട്ടറുകൾ, ലോൺ മൂവറുകൾ പോലെയുള്ള ഊർജ്ജ ഉൽപന്നങ്ങളുടെ ഒരു വിപുലമായ ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2003ൽ ഒരു ദശലക്ഷം യൂണിറ്റിന്റെ വിൽപ്പന കമ്പനി പിന്നിട്ടിരുന്നു. 2017ൽ നാല് ദശലക്ഷം യുണിറ്റുകളുടെ വിൽപ്പന്ന പിന്നിട്ട ശേഷം മൂന്ന് വർഷംകൊണ്ടാണ് അഞ്ച് ദശലക്ഷത്തിൽ എത്തി നിൽക്കുന്നത്. ജനറേറ്ററുകൾ, കാർഷിക ഉപകരണങ്ങൾ, വിവിധ ഉപകരണങ്ങളുടെ എഞ്ചിനുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളാണ് എച്. ഐ. പി. പി.

‘സേവനത്തിന്റെ 35 വർഷങ്ങൾ പൂർത്തിയാക്കിയ അതേ വർഷം തന്നെ അഞ്ച് ദശലക്ഷം എന്ന നാഴികക്കല്ല് കടന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം, നിരന്തരം പുതുമ നൽകാനും അനുയോജ്യമായ വിലയിൽ ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ പ്രദാനം ചെയ്യാനും ഞങ്ങളെ ഇത് പ്രചോദിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നത് ഞങ്ങൾ തുടരും. ’ ഹോണ്ട ഇന്ത്യ പവർ പ്രോഡക്ട്സ് ലിമിറ്റഡ് സി. എം. ഡി, പ്രസിഡന്റ്, സി. ഇ. ഒയുമായ തകാഹിറോ ഉയേഡ പറഞ്ഞു.

Eng­lish sum­ma­ry; Hon­da India Pow­er Prod­ucts with sales of 5 mil­lion units

You may also like this video;