17 June 2024, Monday

ഏറ്റവും പുതിയ സിബി200 എക്‌സ് നിരത്തിലെത്തിച്ച് ഹോണ്ട

Janayugom Webdesk
കൊച്ചി
August 19, 2021 5:37 pm

വളര്‍ന്നുകൊണ്ടിരിക്കുന്ന 180–200സിസി മോട്ടോര്‍‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെ‍ന്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍‍സൈക്കിള്‍‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ സിബി200എക്‌സ് ഇന്ത്യന്‍‍ നിരത്തിലെത്തിച്ചു.

ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം യാത്രാനുഭവം പ്രദാനം ചെയ്യു ഏറ്റവും പുതിയ സിബി200എക്‌സില്‍ പേറ്റന്റ് ലഭിച്ച കണ്ടുപിടുത്തങ്ങളും ‍ ഉപയോഗിച്ചിട്ടുണ്ട്. ഹോണ്ടയുടെ നവീകരണത്തിന്റെ തെളിവായി ഇതു നിലനില്‍ക്കും.

സവിശേഷമായ രൂപകല്‍പ്പനയും മികച്ച സാങ്കേതികവിദ്യയും ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സിബി200എക്‌സ് ‍ മികച്ച പ്രകടനവും മികച്ച റൈഡിംഗ് ഫീച്ചേഴ്‌സ് ലഭ്യമാക്കും. ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള 184സിസി പിജിഎം-എഫ്1 എന്‍‍ജിനാണ് വാഹനത്തിന്റെ കരുത്ത്.

ഇതോടൊപ്പം വലുതും സൗകര്യപ്രദവും സുഖകരമായ സ്‌പോര്‍ട്ടി സീറ്റ്, പ്രാപ്യമായ സീറ്റ് ഉയരം, അലോയി വീലുകള്‍‍, ഗോള്‍ഡണ്‍ അപ്‌സൈഡ് സൈഡ് ഫ്രണ്ട് ഫോര്‍‍ക്‌സ്, ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍‍, ഗിയര്‍‍ പൊസിഷന്‍‍ ഇന്‍ഡിക്കേറ്റര്‍‍, സര്‍‍വീസ് ഡ്യൂ ഇന്‍‍ഡിക്കേറ്റര്‍‍, ബാറ്ററി വോള്‍ട്ട്മീറ്റര്‍‍, എല്‍ഇഡി ലൈറ്റ് സെറ്റപ്പ്, യാത്ര സുഖകരവും സുരക്ഷിതവുമാക്കു ട്രെഡ് പാറ്റേ ടയറുകള്‍(മുമ്പില്‍ 110 മില്ലി മീറ്ററും പുറകില്‍ 140 മില്ലി മീറ്ററും), എന്‍ജിന്‍‍ സ്റ്റോപ് സ്വിച്ച് തുടങ്ങിയവ സവിശേഷതകളാണ്.

”ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളുടെ ജീവിതശൈലി മനസില്‍വച്ചുകൊണ്ടാണ് സിബി200എക്‌സ് രൂപം നല്‍കിയിട്ടുള്ളത്. അവരുടെ ദൈനംദിന നഗര യാത്രകള്‍ക്കും ഹ്രസ്വ യാത്രകള്‍‍ക്കും യോജിച്ചതാണ് കമ്പനി മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അതുഷി ഒഗത പറഞ്ഞു.

സിബി200എക്‌സ് എക്‌സ്-ഷോറൂം (ഗുരുഗ്രാം) വില 1,44,500 രൂപയാണ്. മൂന്ന് വര്‍‍ഷത്തെ സ്റ്റാന്‍ഡാര്‍ഡ് വാറHonda Launch­es the all-new CB200Xന്റിയും മൂന്ന് വര്‍ഷത്തെ ഓപ്ഷണല്‍ അധിക വാറന്റിയും ഉള്‍‍പ്പെടെ ആറു വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.

Eng­lish sum­ma­ry: Hon­da Launch­es the all-new CB200X

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.