June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ഹോണ്ടയുടെ പ്രീമിയം അരങ്ങേറ്റമായി ‘ഹൈനസ്’

By Janayugom Webdesk
November 5, 2020

ജാപ്പനീസ് ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹോണ്ട ഹൈനസ് CB350 എന്ന ക്രൂയിസർ മോഡലിനെ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റോയൽ എൻഫീൽഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയിൽ എത്തുന്നത്. ബൈക്കിന്റെ ഡെലിവറി ഏതാനും ദിവസങ്ങൾക്ക് മുന്നെ കമ്പനി ആരംഭിച്ചിരുന്നു.

ബ്രാൻഡിന്റെ പ്രീമിയം ഡീലർഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ എത്തുക. ഇതിൽ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റെട്രോ സ്റ്റൈലിൽ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഡിസൈൻ

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ക്രോം ഫിനിഷിങ്ങിലുള്ള ഫെൻഡറുകൾ, അൽപ്പം ഉയർന്ന് നിൽക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകൾ, മികച്ച ഡിസൈനിലുള്ള ടെയിൽ ലാമ്പ് എന്നിവയാണ് ഡിസൈന് സൗന്ദര്യം കൂട്ടുന്ന ഘടകങ്ങൾ.

ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളെക്കാൾ ഒരു പിടി മുന്നിലാണ് ഹൈനസ്. സ്മാർട്ട് ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റവും ഈ ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകൾ സ്വീകരിക്കാനും, നാവിഗേഷൻ, സംഗീതം, മെസേജുകൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും.

ശ്രേണിയിൽ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്. പുതിയ 348 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20. 78 bhp പവറിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയർബോക്സ്. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെൻഷൻ സുഖകരമാക്കുന്നത്. പ്രേഷ്യസ് റെഡ് മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് DLX വേരിയന്റ് എത്തുന്നത്. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയർ സിൽവർ മെറ്റാലിക് വിത്ത് പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് DLX പ്രോ എത്തുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.