July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ഹോണ്ട 78,000 കാറുകള്‍ തിരിച്ചു വിളിച്ചു

Janayugom Webdesk
April 18, 2021

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000 കാറുകള്‍ തിരിച്ചുവിളിച്ചു. ഫ്യൂവല്‍ പമ്പിന്റെ തകരാറിനെ തുടര്‍ന്നാണ് നടപടി. 2019, 2020 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച 77,954 യൂണിറ്റ് കാറുകളാണ് ഹോണ്ട കാര്‍സ് ഇന്ത്യ തിരിച്ചുവിളിക്കുന്നത്. സര്‍വീസ് ക്യാംപയിന്റെ ഭാഗമായി ഏപ്രില്‍ 17 മുതല്‍ ഘട്ടംഘട്ടമായി തിരിച്ചുവിളി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങളിലെ ഫ്യൂവല്‍ പമ്പുകളുടെ ഇംപെല്ലറിന് ആയിരിക്കാം പ്രശ്‌നമെന്ന് ഹോണ്ട പറയുന്നു. 

ഇക്കാരണത്താല്‍ എന്‍ജിന്‍ നിന്നുപോകുന്നതിനും സ്റ്റാര്‍ട്ട് ആകാതിരിക്കാനും സാധ്യതയുണ്ട്. 36,086 അമേസ്, 20,248 സിറ്റി, 7,871 ഡബ്ല്യുആര്‍ വി, 6,235 ജാസ്, 5,170 സിവിക്, 1,737 ബിആര്‍ വി എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. ഈ മോഡലുകളെല്ലാം 2019 ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ നിര്‍മ്മിച്ചതാണ്. കൂടാതെ 607 ഹോണ്ട സിആര്‍ വി തിരിച്ചുവിളിച്ചു. ഈ വാഹനങ്ങള്‍ 2019 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ നിര്‍മ്മിച്ചവയാണ്. ഹോണ്ട സിവിക്, ബിആര്‍ വി, സിആര്‍ വി എന്നീ മോഡലുകള്‍ ഇതിനകം ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു.

ENGLISH SUMMARY:Honda recalls 78,000 cars
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.