June 5, 2023 Monday

കൊല്ലത്തിന് പുതിയ മേയർ ഹണി ബെഞ്ചമിൻ

Janayugom Webdesk
December 16, 2019 2:44 pm

കൊല്ലം: സി പി ഐ യിലെ ഹണിയെ കൊല്ലം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. യു ഡി എഫിലെ എ കെ ഹഫീസിനെ 14 ന് എതിരെ 37 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹണി പരാജയപ്പെടുത്തിയത്. രണ്ട് ബി ജെ പി അംഗങ്ങളും ഒരു എസ് ഡി പി ഐ അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒരു യു ഡി എഫ് അംഗം അവധി നൽകി.

കൊല്ലം മേയറായി സ്ഥാനമേറ്റ ഹണി ബെഞ്ചമിന് കൊല്ലം കളക്‌ടർ അബ്‌ദുൽനാസർ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

എൽഡിഎഫിലെ ധാരണ അനുസരിച് സി പി എമ്മിലെ അഡ്വ. രാജേന്ദ്ര ബാബു രാജിവച്ച ഒഴിവിലാണ് ഹണിയെ മേയറായി തിരഞ്ഞെടുത്തത്. ശേഷിക്കുന്ന ഒരു വർഷം സി പി ഐ യ്ക്കാണ് മേയർ സ്ഥാനം. കൗൺസിലിൽ എൽഡിഎഫിന് 37 ഉം യു ഡി എഫിന് 15 ഉം അംഗങ്ങളാണ് ഉള്ളത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.