Thursday
21 Mar 2019

കലാപത്തിന് ഹണി പ്രീത് 1.25 കോടി നൽകി

By: Web Desk | Saturday 7 October 2017 9:22 AM IST


പഞ്ച്കുള : ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പഞ്ച്കുളയിൽ കലാപം അഴിച്ചുവിടുന്നതിനായി ദത്തുപുത്രി ഹണി പ്രീത് 1.25 കോടി നൽകിയതായി അന്വേഷണ റിപ്പോർട്ട്. ഗുർമീതിന്റെ ഡ്രൈവറും പഴ്സണൽ സ്റ്റാഫുമായ രാകേഷ് കുമാറിന്റേതാണ് മൊഴി. കലാപം അഴിച്ചുവിടാൻ ദേര സച്ച സൗദ പഞ്ച്കുള ശാഖാ തലവൻ ചാംകൗർ സിംഗിന് പണം നൽകിയെന്നാണ് പറയുന്നത്.

എസിപി മുകേഷ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി) ന്റെ കസ്റ്റഡിയിലാണ് രാകേഷ് കുമാർ. കഴിഞ്ഞ സെപ്തംബര് 27 നാണ് രാകേഷ് അറസ്റ്റിലാവുന്നത്.
പോലീസ് നടത്തിയ വെടിവെപ്പിലും കലാപത്തിലുമായി ഏകദേശം 36 ഓളം ദേര അനുയായികൾ മരിച്ചിരുന്നു.