ഹണിപ്രീത് ഇന്‍സാന്‍ ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്ന്

Web Desk
Posted on October 03, 2017, 11:27 am

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാം റഹിം സിങിന്റെ വളര്‍ത്തുമകളും വിവാദനായികയുമായ ഹണിപ്രീത് ഇന്‍സാന്‍ ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. ബലാല്‍സംഗക്കേസില്‍ റാം റഹിം സിങ്ങിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള അക്രമങ്ങളില്‍ പ്രതിയായ ഹണിപ്രീത് ഒരുമാസത്തിലേറെയായി ഒളിവില്‍ കഴിയുകയാണ് .ഇവര്‍ക്കുവേണ്ടി അയല്‍രാജ്യങ്ങളില്‍ അടക്കം തിരച്ചില്‍ നടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ ഹണിപ്രീത് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജീവഭയമുണ്ടെങ്കില്‍ കോടതിയില്‍ കീഴടങ്ങാനും കോടതി ഉപദേശിച്ചിരുന്നു.