Web Desk

മലപ്പുറം

July 08, 2021, 11:57 am

ഹണി ട്രാപ്പ് കേസ്: 2 പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Online

ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട് 2 പേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ ഉപയോഗിച്ച് ഫോണിൽ വിളിപ്പിച്ച് കെണിയിൽ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണു പരാതി.

പെരിന്തൽമണ്ണ സ്വദേശി 2020 ജൂണിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം. കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), പെരുവള്ളൂർ കാടപ്പടി സ്വദേശി യാക്കൂബ് (38) എന്നിവരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മറ്റൊരു കേസിൽ കർണാടക ജയിലിലാണ്.

പെരിന്തൽമണ്ണ സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ ലോഡ്ജിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങിയും എടിഎം കൗണ്ടർ വഴിയും പണം തട്ടിയെന്നാണു പരാതി. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

Eng­lish sum­ma­ry; hon­ey trap case 2 arrest

you may also like this video;