Site iconSite icon Janayugom Online

ചാരവൃത്തി: സൈനികന്‍ അറസ്റ്റില്‍

ഹണി ട്രാപ്പില്‍ കുടുങ്ങി ഔദ്യോഗികവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ വനിതാ പാകിസ്ഥാന്‍ ഏജന്റിന് കൈമാറിയ സൈനികന്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് കുമാറിനെയാണ് മേയ് 18ന് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം സേനയില്‍ ചേര്‍ന്നത്.

ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രദീപ് കുമാര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഭാഗമാണെന്ന് കണ്ടെത്തിയത്.

ബംഗളുരുവില്‍ മിലിട്ടറി നഴ്സിങ് ജീവനക്കാരിയായി ജോലി ചെയ്യുന്നുവെന്നാണ് പെണ്‍കുട്ടി ഇയാളോട് പറ‌ഞ്ഞത്. തുടര്‍ന്ന് ഇവര്‍ ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. 1923ലെ ഔദ്യോഗിക രഹസ്യനിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Eng­lish summary;honeytrap: Sol­dier arrested

You may also like this video;

Exit mobile version