ഹോങ്കോങിൽ ജില്ലാ കൗൺസിലുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു

Web Desk
Posted on November 24, 2019, 3:00 pm

ഹോങ്കോങ്: ഹോങ്കോങ് ജില്ലാ കൗൺസിലുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആഴ്ച്ചകൾ നീണ്ട പ്രക്ഷോഭത്തിനിടെ നടക്കുന്ന തെരഞ്ഞെടുപ്പ് ഏറെ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

41 ലക്ഷം രജിസ്റ്റേർഡ് വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 4 ലക്ഷം വോട്ടർമാർ പുതിയതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 18 ജില്ലകളിലായി 452 കൗൺസിലർമാരെയാണ് തെരഞ്ഞടുക്കുന്നത്. വോട്ടെടുപ്പിന്റെ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഹോങ്കോങിൽ ഏർപ്പെടുത്തിയിരിക്കുന്നത്.