Web Desk

പാലക്കാട്

December 27, 2020, 9:07 pm

ദുരഭിമാന കൊലപാതകം: ആയുധങ്ങള്‍ കണ്ടെത്തി

Janayugom Online

ദുരഭിമാനത്തിന്റെ പേരില്‍ തേങ്കുറിശ്ശി ആനന്ദ് നിവാസില്‍ ആറുമുഖന്റെ മകന്‍ അനീഷിനെ (27) ക്രിസ്തുമസ് ദിനത്തില്‍ കൊലപ്പെടുത്തുന്നതിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. തേങ്കുറിശ്ശി ചെറുതപ്പല്ലൂര്‍ കോങ്കളത്ത് കുളത്തില്‍ കുമരേശന്‍പിള്ള മകന്‍ പ്രഭുകുമാര്‍ (42), ഭാര്യാ സഹോദരന്‍ കോങ്കളത്ത്കുളം ഷണ്‍മുഖന്റെ മകന്‍ സുരേഷ് കുമാര്‍ (43) എന്നിവരെ കുഴല്‍മന്ദം സി ഐയും സംഘവും അറസ്റ്റു ചെയ്തത്.

ഭാര്യ പിതാവും അമ്മകൊലയുടെ സുത്രധാരൻ പെൺകുട്ടിയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പണം നൽകി ഹരിതയെ തിരികെ എത്തിക്കാൻ ശ്രമം നടന്നുവെന്നും കുടുംബം ആരോപിച്ചു. ഇതിനിടയിൽ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

മാനാംകുളമ്പ് സ്കൂള്‍ ജംഗ്ഷന് സമീപമായിരുന്നു ഇന്നലെ രാവിലെ തെളിവെടുപ്പു നടന്നത്. തുടര്‍ന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷിന്റെ വീട്ടിലും പ്രതികളെ ഇരുവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തി. അനീഷിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ഇരുമ്പുവഴിയും ഇവിടെ നിന്ന് കണ്ടെടുത്തതായി സി ഐ ഇ.പി രാമദാസ് പിന്നീട് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ചയാണ് തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷിനെ മാനാംകുളമ്പ് സ്കൂളിന് സമീപംവെച്ച് അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, പ്രഭുകുമാറിന്റെ ഭാര്യാസഹോദരൻ സുരേഷ് എന്നിവര്‍ ചേര്‍ന്ന് വൈകിട്ട് കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു പോലീസ് രേഖപ്പെടുത്തിയത്.

മൂന്നുമാസം മാസം മുമ്പ് വിവാഹിതരായ ഇരുവരെയും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നു. ഒക്ടോബർ 27‑നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങി രജിസ്റ്റര്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് അനീഷ് ഹരിതയെ തട്ടിക്കൊട്ടു പോയതായി കേസ് നല്‍കിയെങ്കിലും അന്നുതന്നെ കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ ഹരതയും അനീഷും ഹാജരാകുകയും അനീഷിനൊപ്പം പോകാൻ അനുവദിക്കണമെന്ന 18 വയസ് പൂർത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചതോടെ ഇവർ കുടുബ ക്ഷേത്രത്തിൽവെച്ച് താലികെട്ട് നടത്തുകയും ചെയ്തു.

ഇവർ തമ്മിലുള്ള അടുപ്പത്തിന്റെ പേരിൽ ഇരുകുടുംബവും തമ്മിൽ നേരത്തേ അസ്വാരസ്യമുണ്ടായിരുന്നുവെന്ന് അനീഷിന്റെ അമ്മയും സഹോദരന്മാരും പറഞ്ഞു. ഇവര്‍ ഇരുവരും മുമ്പും പല കേസുകളില്‍ പ്രതികളായിരുന്ന. കൂടാതെ ഒരു വെട്ടുകേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് അനീഷിന്റെ അച്ഛന്‍ ആറുമുഖന്‍ പറഞ്ഞു.

അമ്മാവൻ സുരേഷ് ഇടയ്ക്കിടെ അനീഷിന്റെ വീട്ടിലെത്തി ചിലപ്പോൾ സ്നേഹത്തോടെയും മറ്റു ചിലപ്പോൾ ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചിരുന്നുതായും സഹോദരൻ അരുണും പറഞ്ഞു.

Eng­lish Sum­ma­ry: Hon­or killing; Weapons found

You may like this video also