മലപ്പുറം ബ്യൂറോ

മലപ്പുറം

January 05, 2021, 8:06 pm

അറിവുത്സവം ക്വിസ് മാസ്റ്ററെ ആദരിച്ചു

Janayugom Online

ആള്‍ കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്റെയും ജനയുഗം സഹപാഠിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന അറിവുത്സവം ക്വിസ് മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ച ക്വിസ് മാസ്റ്റര്‍ മൃദുല്‍ എം മഹേഷിനെ എകെഎസ്ടിയു ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി എം വിനോദ് ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി പി എം ആശീഷ്, അറിവുത്സവം ജില്ലാ കോര്‍ഡിനേറ്റര്‍ അനൂപ് മാത്യൂ, സര്‍വീസ് സെല്‍ കണ്‍വീനര്‍ വി കെ ശ്രീകാന്ത്, എം ഡി മനോജ്, സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സബ് ജില്ല, ജില്ല, സംസ്ഥാനതലം വരെ പതിനായിരകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്വിസ് കൃത്യതയോടും നിലവാരത്തോടെയും നിയന്ത്രിക്കാന്‍ ക്വിസ് മാസ്റ്റര്‍ക്ക് കഴിഞ്ഞെന്ന കാര്യം അറിവുല്‍സവത്തിന്റെ മാറ്റുകൂട്ടിയെന്ന് ആദരവ് നല്‍കുന്ന ചടങ്ങില്‍ എം വിനോദ് അറിയിച്ചു. ഫിസിക്‌സില്‍ പി ജി ചെയ്യുന്ന മൃദുല്‍ ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററും ദേശീയസംസ്ഥാന തല ക്വിസ് മത്സരങ്ങളിലെ ജേതാവും നിരവധി ക്വിസ് മത്സരങ്ങളുടെ നിയന്ത്രിതാവുമാണ്. എകെഎസ്ടിയു സംസ്ഥാന കമ്മിറ്റിയംഗവും കല്‍പ്പകഞ്ചേരി ജിവിഎച്ച്എസ്എസിലെ അധ്യാപകനും ഡെപ്യൂട്ടി സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ എം ഡി മഹേഷിന്റെയും രാജാസ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ യു പി മായയുടെയും മകനാണ് മൃദുല്‍.