സ്വജീവന്‍ പണയം വെച്ച് സേവനം ചെയ്യുന്ന രാജ്യത്തെ നേഴ്‌സ്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് കേരളാ മഹിള സംഘം

Web Desk

നെടുങ്കണ്ടം

Posted on June 18, 2020, 8:06 pm

സ്‌നേഹത്തിന്റെ മാലാഖമാരായ നേഴ്‌സ്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് കേരളാ മഹിള സംഘം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് എന്‍എഫഐഡബ്ലുവിന്റെ നേത്യത്വത്തില്‍ ആദരവ് അര്‍പ്പിച്ചത്.കേരള മഹിളാ സംഘം സംസ്ഥാന കമ്മറ്റിയംഗവും ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കുസുമം സതീഷ് ഉദ്ഘാടനം ചെയ്തു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സ്ലാഹനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരാണ്. പ്രത്യേകിച്ച് നേഴ്‌സ്മാര്‍. കോവിഡ് ബാധിച്ചവരെ സംരക്ഷിക്കുവാനും പരിചരിക്കുവാനും മുമ്പോട്ട് വന്നയിവര്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാകുമെന്ന് നോക്കാതയാണ് ഇവര്‍ ജോലി ചെയ്ത് വരുന്നത്. ഇവരുടെ ആരോഗ്യം സംരക്ഷിക്കുവാനുള്ള നടപടികള്‍ കൃതമായി നടത്തണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അധിക വേതനം നല്‍കുകയും ഇവര്‍ക്ക് താമസിക്കുവാനുള്ള സൗകര്യവും ഭക്ഷണവും സൗജന്യമായി ഒരുക്കണമെന്നു്ം ഉദ്ഘാടനം ചെയ്ത് കൊണ്ട് കുസുമം സതീഷ് പറഞ്ഞു.

കേരളാ മഹിള സംഘം ജില്ലാ കമ്മറ്റിയംഗം ജമീലാ രാഘവന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിജി അനില്‍കുമാര്‍, സെക്രട്ടറി സിന്ധു പ്രകാശ്, വൈസ് പ്രസിഡന്റ് ബിജി മരിയ ചാണ്ടി, മണ്ഡലം കമ്മറ്റിയംഗങ്ങളായ പി.കെ സൗദാമിനി, ലേഖ ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish summary:Kerala mahi­la group hon­ored nurs­es.

You may also like this video: