Janayugom Online
Honor 7 A 7C Launched in the Market

ആധുനിക സവിശേഷതകളുമായി ഹോണര്‍ 7എ , 7സി വിപണിയില്‍

Web Desk
Posted on May 23, 2018, 6:59 pm
കൊച്ചി:  ഹുവായ്യുടെ ‚ഡ്യുവല്‍ ലെന്‍സ് ക്യാമറകളായ 7എ, 7സി ബോളിവുഡ് താരം നേഹ ധൂപിയ പുറത്തിറക്കി. ഡ്യുവല്‍ ലെന്‍സ് ക്യാമറാ സെറ്റപ്പ്, മിനുസമേറിയ ഡിസൈന്‍, ഫുള്‍ വ്യൂ ഡിസ്‌പ്ലേ, ഫേസ് അണ്‍ലോക്ക് എന്നിവയുള്ള പുതിയ ഫോണ്‍ എല്ലാ അര്‍ത്ഥത്തിലും പുതിയ അളവുകോലുകള്‍ സൃഷ്ടിക്കുന്നവയാണ്. 2018 മേയ് 29 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 7എ ഫ്‌ളിപ്പ്കാര്‍ട്ടിലും 2018 മേയ് 31 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 7സി ആമസോണിലും ലഭ്യമാകും. 
മൊബൈലുകളില്‍ എന്നും പുതുമകള്‍ കൊണ്ടുവരുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഹോണര്‍, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഹാര്‍ഡ് വെയറുകളും സോഫ്റ്റ് വെയറുകളും നല്‍കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഡ്യുവല്‍ ക്യാമറാ റേഞ്ചിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍, ഏറ്റവും ആകര്‍ഷണീയമായ വിലയില്‍ ഏറ്റവും മികച്ച ഡിസൈന്‍, ക്യാമറ, പെര്‍ഫോമന്‍സ് എന്നിവ ലഭ്യമാക്കുന്നു. 

യുവാക്കളില്‍ ശ്രദ്ധയൂന്നി പുറത്തിറക്കിയ 7എ, 7സിയ്ക്ക് ഏറ്റവും മികച്ച ഡിസൈനും ഏറ്റവും ശക്തിയേറിയ ഡ്യുവല്‍ ക്യാമറകളുമാണ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ പിടിച്ചെടുക്കുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹോണര്‍ 7എ, 7സി  13+2എംപി  ഡ്യുവല്‍ ലെന്‍സ് ക്യാമറ, ഫേസ് അണ്‍ലോക്ക്  എന്നിങ്ങനെയുള്ള കൂടുതല്‍ മികച്ച സാധ്യതകള്‍ തുറന്ന് തരുന്നു. വളരെ വേഗത്തിലുള്ള വിരലടയാള സെന്‍സര്‍ ഉപഭോക്താക്കള്‍ക്ക് ഒരു മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം നല്‍കുന്നു. 18:9 ഫുള്‍ ഡിസ്‌പ്ലേയും 300 എംഎഎച് ബാറ്ററിയും ഈ ക്ലാസിലെ ഏറ്റവും മികച്ച ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറുമാണ് ഇതിനുള്ളത്. , ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഗെയിമിങ് അനുഭവവും ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുന്നു. 
 ഹോണര്‍ 7എ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. വില 8999 രൂപ ( 3+32 ജിബി).
2018 മേയ് 31 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഹോണര്‍ 7സി ആമസോണില്‍ ലഭ്യമാകും. വില 11999 (4+64ജിബി).
രണ്ട് ഫോണുകളും കറുപ്പ്, നീല, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. ബോക്‌സിനൊപ്പം ചാര്‍ജര്‍, മൈക്രോ യുഎസ്ബി കേബിള്‍ എന്നിവയുമുണ്ടാകും. രണ്ട് ഫോണുകള്‍ക്കും 12 വര്‍ഷത്തെ സ്റ്റാന്റേര്‍ഡ് വാറന്റി സേവനം ലഭ്യമാണ്.