December 3, 2022 Saturday

Related news

December 1, 2022
November 30, 2022
November 26, 2022
November 18, 2022
November 13, 2022
November 12, 2022
November 9, 2022
November 9, 2022
November 9, 2022
October 31, 2022

സവര്‍ണ ജാതിക്കാരിയെ പ്രണയിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല

Janayugom Webdesk
ചെന്നൈ
January 7, 2021 9:40 pm

സവര്‍ണ ജാതിക്കാരിയായ യുവതിയെ പ്രണയിച്ചതിന് തമിഴ്‌നാട്ടില്‍ 22കാരനെ കുത്തിക്കൊലപ്പെടുത്തി. കരൂരിലെ കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ ബുധനാഴ്ചയാണ് സംഭവം. കാമരാജപുരത്തെ ജയറാമിന്റെ മകന്‍ ഹരിഹരന്‍ ആണ് കൊല്ലപ്പെട്ടത്.

രണ്ട് വര്‍ഷമായി പ്രദേശവാസിയായ ഒരു യുവതിയുമായി ബാര്‍ബര്‍ ആയി ജോലി ചെയ്തിരുന്ന ഹരിഹരന്‍ പ്രണയത്തിലായിരുന്നു. ഇരു ജാതിയില്‍ നിന്നുള്ള ഇവരുടെ ബന്ധം യുവതിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് അവസാനിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഹരിഹരന്‍ തുടര്‍ന്നും ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിരുന്നു. സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞാണ് ഹരിഹരനെ യുവതിയുടെ ബന്ധുക്കള്‍ പശുപതീശ്വരര്‍ ക്ഷേത്രത്തിനു സമീപത്തേക്ക് എത്തിച്ചത്. സംസാരം വാക്കേറ്റത്തിലേക്കെത്തിയതോടെ യുവതിയുടെ അമ്മാവനും മറ്റ് അ‍ഞ്ച് പേരും ഹരിഹരെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിക്കെ മരിച്ചു.

യുവതിയുടെ ബന്ധുക്കളായ ശങ്കര്‍, കാര്‍ത്തികേയന്‍, വെല്ലൈസാമി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry : Hon­our killing for mar­ry­ing upper caste girl in Tamilnadu

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.