Saturday
16 Feb 2019

വിഷമദ്യ ദുരന്തം: 175 പേര്‍ അറസ്റ്റില്‍

By: Web Desk | Monday 11 February 2019 11:10 AM IST

ലഖ്‌നൗ: യുപിയിലും ഉത്തരാഖണ്ഡിലും വിഷമദ്യം കഴിച്ച് എണ്‍പതിലേറെ പേര്‍ മരിച്ച സംഭവത്തില്‍ യു പി പൊലീസ് 175 പേരെ അറസ്റ്റ് ചെയ്തു.മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്തവരാണ് അറസ്റ്റിലായവര്‍. വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൊലീസ് നടത്തിയ റെയ്ഡില്‍ 92,697 ലിറ്റര്‍ അനധികൃത മദ്യം പിടിച്ചെടുത്തു. 297 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിഷമദ്യ ദുരന്തത്തില്‍ ആദ്യ മരണം കഴിഞ്ഞ വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ യു പിയിലെ സഹാരന്‍പൂരില്‍ മാത്രം 37 പേര്‍ മരിച്ചു. കിഴക്കന്‍ യുപിയിലെ ഖുശിനഗറില്‍ 11 പേരും മരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ബാല്‍പൂരിലും സമീപ പ്രദേശങ്ങളിലുമായി 31 പേര്‍ മദ്യം കഴിച്ച് ആശുപത്രിയിലായിട്ടുണ്ട്.