പഞ്ചാബിലെ വ്യാജമദ്യ ദുരന്തം: മരണം 86 ആയി

Web Desk

ച​ണ്ഡി​ഗ​ഡ്

Posted on August 01, 2020, 7:19 pm

പഞ്ചാബിലെ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 86 ആയി ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എക്സൈസ് ഉദ്യോഗസ്ഥരേയും ആറ് പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്തതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.

തൻ തരണിൽ മാത്രം 63 പേരാണ് മരിച്ചത്. അമൃത്സറിൽ 12 പേരും ഗുരുദാസ് പൂരിൽ 11 പേരും മരിച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങളെ വിഷം കൊടുത്ത് കൊല്ലാൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഭവത്തിന് ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

 

Sub: Hooch tragedy in Pun­jab, death toll raised to 62

 

You may like this video also