ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തു

Web Desk
Posted on March 29, 2018, 8:14 pm

തളിപ്പറമ്പ്: ചിറവക്കിലെ മൊട്ടമ്മല്‍ മാളില്‍ ആരംഭിച്ച ഹൊറൈസണ്‍ ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ സമുച്ചയം പ്രശസ്ത സിനിമാ താരം ഷീല ഉദ്ഘാടനം ചെയ്തു. ഹോട്ടലിനോടനുബന്ധിച്ചുള്ള രാജാസ് കണ്‍വന്‍ഷന്‍ സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദും സാരംഗി റെസ്‌റ്റോറന്റ് പരിയാരം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ച് വികാരി ആന്റണി ഫ്രാന്‍സിസും രാജാസ് കോണ്‍ഫ്രന്‍സ് ഹാള്‍ രാമദാസ് മൊട്ടമ്മലും ലണ്ടന്‍ ബ്യൂട്ടി പാര്‍ലര്‍ രജിത രാജനും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹൊട്ടല്‍ ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ രാജന്‍ മൊട്ടമ്മല്‍ അദ്ധ്യക്ഷനായി. തൂടര്‍ന്ന് ത്രീ ഡോട്‌സ് ഇവന്റ്‌സ് അവതരിപ്പിച്ച ‘കരിമീന്‍ പെണ്ണാളെ’ എന്ന പേരില്‍ ഷീലയോടൊപ്പംമുള്ള ‘താര’ സല്ലാപം പരിപാടിയും നടന്നു.