ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് പോഷക സമൃദ്ധമായ പഴകിറ്റുകൾ ഒരുക്കുകയാണ് കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പ്. ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കാംപ്കോ, വെയർ ഹൗസിങ് കോർപറേഷൻ, തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതിനാവശ്യമായ ഫണ്ട് നൽകുന്നത്.
സംസ്ഥാനത്തെ വിവിധ കർഷകരിൽ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങൾ ഹോർട്ടികോർപ്പ് സംഭരിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ പഴകിറ്റുകൾക്കാവശ്യമായ തുക സംഭാവനയായി നൽകും. മരട് പച്ചക്കറി മാർക്കറ്റിൽ കുടുംബശ്രീ അംഗങ്ങളാണ് പഴകിറ്റുകൾ തയ്യാറാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. 7000 പഴകിറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി തയ്യാറാക്കുന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ്, ഹോർട്ടികോർപ്പ് എം ഡി ജെ സജീവ്, അസി. സിറ്റി പൊലീസ് കമ്മീഷ്ണർ ജി പൂങ്കുഴലി, എസ്പി കെ. കാർത്തിക്, അസി. കളക്ടർ എം എസ് മാധവിക്കുട്ടി എന്നിവർ പങ്കെടുത്തു.
English Summary: Horticorp prepared the fruits cover.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.