സന്ദീപ് രാജാക്കാട്

മൂന്നാർ

January 21, 2020, 5:02 pm

മൂന്നാറില്‍ സ്ട്രോബറി പാര്‍ക്കൊരുക്കി ഹോര്‍ട്ടി കോര്‍പ്പ്

Janayugom Online

കാടുകയറി മൂടി സ്ഥലം വെട്ടിത്തെളിച്ച് സ്ട്രോബറി പാര്‍ക്ക് ഒരുക്കി ഹോര്‍ട്ടികോര്‍പ്പ്. മൂന്നാര്‍ സംസ്ക്കരണ പ്ലാന്റിന് സമീപത്ത് കിടന്ന ഒരേക്കറോളം വരുന്ന സ്ഥലമിന്ന് സമൃദ്ധമായ സ്ട്രോബറി പാടമാണ്. വിപണി സാധ്യതയേറെയുള്ള സ്ട്രോബറി വിപണിയില്‍ എത്തിക്കുന്നതിനും കൃഷി വ്യാപിക്കുന്നതും ലക്ഷ്യമിട്ടാണ് സ്ട്രോബറി പാര്‍ക്കിന് തുടക്കം കുറിച്ചിരിക്കുന്നത്. വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ സ്ട്രേബറി പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. വട്ടവട അടക്കമുള്ള മേഖലകളില്‍ ഹോര്‍ട്ടി കോര്‍പ്പ് സ്ട്രോബറി കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.

ഇതോടൊപ്പമാണ് വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഹോര്‍ട്ടികോര്‍പപ്പിന്റെ കാടുകയറി മൂടി കിടന്നിരുന്ന ഒരേക്കറോളം വരുന്ന സ്ഥലത്ത് ഹോര്‍ട്ടി കോര്‍പ്പ് ഡയറക്ടര്‍ ജെ സജീവിന്റെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചത്. പൂന്തോട്ടത്തിന് സമാനമായ രീതിയിലാണ് തൈകള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. പൂനയില്‍ നിന്നും അത്യുല്‍പ്പാദന ശേഷിയുള്ള തൈകള്‍ എത്തിച്ച് പാര്‍ക്കില്‍ കൃഷി ആരംഭിച്ചത്. കടുത്ത വേനലില്‍ എപ്പോഴും നനവ് നിലനിര്‍ത്തുന്നതിന് വേണ്ടി ട്രിപ് ഇരിഗേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൃഷി രീതി കര്‍ഷകരെ പരിചയപ്പെടുത്തുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനും ഇതിലൂടെ ജൈവരീതിയില്‍ പരിപാലിച്ച ഗുണനിലവാരമുള്ള സ്ട്രോബറികള്‍ വിപണിയില്‍ എത്തിക്കുന്നതിനൊപ്പം അടഞ്ഞ് കിടക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ പ്ലാന്റില്‍ സ്ട്രേബറി സംസ്ക്കരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറടുപ്പിലാണെന്നും ഇത് കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാകുമെന്നും ഹോര്‍ട്ടി കോര്‍പ്പ് ഡയറക്ടര്‍ ജെ സജീവ് പറഞ്ഞു.

Eng­lish Sum­ma­ry: Horty Corp built Straw­ber­ry Park in Munnar

You may also like this video