13 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 13, 2025
June 12, 2025
June 12, 2025
June 12, 2025
June 12, 2025
June 10, 2025
June 9, 2025
June 8, 2025
June 7, 2025
June 6, 2025

ആശുപത്രിയില്‍ തീപിടിത്തം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ചു

Janayugom Webdesk
റാഞ്ചി
January 28, 2023 6:20 pm

ഝാർഖണ്ഡിലെ ധൻബാദിലെ സ്വകാര്യ നഴ്സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഡോക്ടർമാരടക്കം അഞ്ച് പേർ മരിച്ചു. മെഡിക്കൽ സ്ഥാപന ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യയായ ഡോ. പ്രേമ ഹസ്ര, ഉടമയുടെ അനന്തരവൻ സോഹൻ ഖമാരി, വീട്ടുജോലിക്കാരി താരാദേവി എന്നിവരും മരിച്ചവരില്‍ ഉൾപ്പെടുന്നു.

ധൻ‌ബാദിലെ ബാങ്ക് മോർ ഏരിയയിലുള്ള നഴ്‌സിങ് ഹോം-കം-പ്രൈവറ്റ് ഹൗസിന്റെ സ്റ്റോർ റൂമിൽ പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. “സ്റ്റോർ റൂമിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഉടമയും ഭാര്യയുമുൾപ്പെടെ അഞ്ച് പേര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല, സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്” ധൻബാദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) പ്രേം കുമാർ തിവാരി പറഞ്ഞു. മരിച്ചവരില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അഞ്ചാമത്തെ ആളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Hos­pi­tal fire: Five peo­ple, includ­ing doc­tors, were burnt to death

You may like this video also

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.