March 28, 2023 Tuesday

Related news

March 17, 2023
March 12, 2023
March 5, 2023
February 22, 2023
November 26, 2022
November 25, 2022
November 8, 2022
September 30, 2022
September 23, 2022
September 23, 2022

അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ സമരം28 ദിവസം പിന്നിട്ടു:നടപടിയെടുക്കാതെ അധികൃതർ

Janayugom Webdesk
കണ്ണൂ‌‌ർ
March 9, 2020 7:50 am
അഞ്ചരക്കണ്ടി മെഡിക്കൽ  കോളജ് ആന്റ് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരുടെ സമരം 28 ദിവസം പിന്നിടുമ്പോഴും ആവശ്യമായ നടപടിയെടുക്കാതെ അധികൃതർ.സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉറപ്പു വരുത്തുക ‚തൊഴിൽ  വകുപ്പ് മന്ത്രിയുടെ സാനിധ്യത്തിൽ ഉണ്ടാക്കിയ ഒത്തു തീർപ്പ് വ്യവസ്ഥ നടപ്പിലാക്കുക ‚പിരിഞ്ഞ് പോകുന്ന ജീവനക്കാർക്ക്  സർവ്വീസ്  സർട്ടിഫിക്കറ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്  200 ഒാളം ജീവനക്കാ‌ർ സമരം നടത്തുന്നത്.ജീവനക്കാർക്ക് മിനിമം വേജ് ഉൾപ്പെടെ  നിയമ പരമായി ലഭിക്കേണ്ട യാതൊരു ആനുകൂല്യവും മാനേജ്മെന്റ് അനുവദിച്ച്  കൊടുക്കുന്നില്ലെന്നാണ് ആരോപണം.പ്രശ്നം സംബന്ധിച്ച് 2013 ൽ 58 ദിവസവും ‚2016 ൽ 60 ദിവസവും  കാനന്നൂർ ഡിസ്ട്രിക്ട് പ്രവൈവറ്റ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തിൽ  പണിമുടക്ക് സമരം  നടത്തിയിട്ടുണ്ട്.അന്നത്തെ ധ‌ർമ്മടം എം.എൽ.എ ആയിരുന്ന കെ.കെ.നാരായമന്റെ സാനിധ്യത്തിൽ ചർച്ച നടത്തി ഒത്തു തീർപ്പായതാണ്.
എന്നാൽ അന്ന് തീരുമാനിച്ച വ്യവസ്ഥകൾ ഒന്നും തന്നെ നടപ്പിലാക്കാത്തതിനെ തുടർന്നാണ്  2016 ൽ തൊഴിലാളികൾ പണിമുടക്ക് സമരം നടത്തിയത്.ഈ സമരം തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ  നേതൃത്വത്തിലെ  ചർച്ചയിൽ ഉമണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്.മിനിമം വേജസ് തൊഴിലാളികൾക്ക്  നൽകുമെന്നാണ് കരാറിൽ പറ‌ഞ്ഞിരുന്നത്.തൊഴിലാളികളുടെ റിട്ടയർമെന്റ്  പ്രായം മാനേജ്മെന്റിന് തോന്നിയ പോലെയാണെന്നും ആക്ഷേപമുണ്ട്. 55 ഉം 56 ഉം വയസ്സ് പ്രായമുള്ള  തൊഴിലാളികളെ നിയമവിരുദ്ധമായി റിട്ടയർമെന്റ്  ചെയ്യിക്കുന്നു.പിരിഞ്ഞ് പോകുന്ന തൊഴിലാളികൾക്ക്  സർവ്വീസ് സർട്ടിഫിക്കറ്റ്  നൽകാതിരിക്കുന്നു.മാസശബളം നിശ്ചിത  തീയതിക്ക് നൽകുന്നില്ല. സമരവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ  ഒാഫീസർ  രണ്ട് തവണയും കോഴിക്കോട് രീജയണൽ ജോയന്റ്   ലേബർ കമ്മീഷണർ ഒരു തവണയും അനുരഞ്ജന യോഗം  വിളിച്ചുചേർത്തെങ്കിലും മാനേജ്മെന്റ്  പ്രതിനിധികൾ  ആരും തന്നെ പങ്കെടുക്കകയുണ്ടായില്ല.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ തൊഴിലാളികളുടെ  ബോണസിനുള്ള  അർഹത സംബന്ധിച്ച്  ജില്ലാ ലേബർ ഓഫീസറുടെയും റീജിയണൽ  ജോയ്ന്റ് ലേബർ കമ്മീഷണറുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും  റിപ്പോർട്ട് ലഭിച്ചാൽ  സർക്കാർ ബോണസ് സംബന്ധിച്ചുള്ള തീരുമാനവും ഉത്തരവും ഇറക്കണവുമെന്നാണ്.ഇത് ഇരു കക്ഷികളും അംഗീകരിക്കണമെന്നും കരാരിൽ വ്യക്തമാക്കുന്നുണ്ട്.എന്നാൽ നടപടികൾ ഒന്നുമില്ല
നിയമത്തെയോ ലേബർ ഡിപ്പാർട്ട്മെന്റിനെയോ അംഗീകരിക്കാത്ത സാഹചര്യത്തിൽ തൊഴിലാളികൾ ഫെബ്രുവരി 11 മുതൽ അനിശ്ചിത കാല സമരം നടത്താൻ തീരുമാനിച്ചതെന്ന് ഭാവാഹികൾ പറ‌ഞ്ഞു.വാർത്താസമ്മേളനത്തിൽ സി.െഎ.ടി.യു സംസ്ഥാന  സെക്രട്ടറി കെ.പി.സഹദേവൻ,പി.കാനന്നൂർ ഡിസ്ട്രിക്ട് പ്രവൈവറ്റ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയൻ ജില്ലാ പ്രസിഡന്റ്  പി.ഹരീന്ദ്രൻ,വി.വി .ബാലകൃഷ്ണൻ,ചന്ദ്രൻകല്ലാട്ട് ‚എൻ.എം.പുരുഷോത്തമൻ എന്നിവർ  സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.