ചാളയുടെ സാന്നിധ്യം കേരള തീരത്തു കുറയുന്നതിന് പ്രധാന കാരണം കടലിലെ ചൂട് വര്‍ധിക്കുന്നത്

Web Desk
Posted on July 12, 2019, 9:15 pm

സ്വന്തം ലേഖകന്‍

കൊച്ചി: ചാളയുടെ സാന്നിധ്യം കേരള തീരത്തു കുറയുന്നതിന് പ്രധാന കാരണം കടലിലെ ചൂട് വര്ധിക്കുന്നതാണെന്നു സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു .എല്‍നിനോ പ്രതിഭാസം വന്നതോടെ ചാളയുടെ പ്രത്യുല്പാദനശേഷി കുറഞ്ഞുവെന്ന് ഡോ സുനില്‍ മുഹമ്മദ് പറഞ്ഞു .ഈ ഒരു കാരണം മാത്രമാണ് ചാളയുടെ കുറവിന്കാരണമെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല .ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകളും ചാളയുടെ കാര്യത്തില്‍ ആശാവഹമല്ലെന്നാണ് സൂചന .അതേസമയം മഹാരാഷ്ട്ര തീരത്തുനിന്നും കൂടുതല്‍ ചാള ലഭിക്കുന്നുണ്ട് .ഓരോ വര്‍ഷവും കടലിലെ ചൂട് കൂട്ടിവരുന്നുണ്ട് .അടിത്തട്ടില്‍ ജീവിക്കുന്ന മല്‍സ്യങ്ങള്‍ പോലും പ്രജനന കാലത്തു ഉപരിതലജലത്തിനെയാണ് ആശ്രയിക്കുന്നത് ‚.
ചാളയുടെ സാന്നിധ്യം കുറയുമ്പോള്‍ കഌത്തി എന്ന മല്‍സ്യം കേരളതീരത്തു കൂടുതലായി ലഭിക്കുന്നുണ്ട് .തെക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഒഴിച്ചാല്‍ ഇവ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നില്ല .മല്‍സ്യവളം നിര്‍മിക്കുന്നതിന് കമ്പനികള്‍ വാങ്ങുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പണം ലഭിക്കുന്നുണ്ട് .കേരളതീരത്തു കുറവായിരുന്ന ഈ മല്‍സ്യയിനം വര്‍ധിച്ചതിനെ കാരണം സംബന്ധിച്ചു പഠനം നടക്കുന്നുണ്ട് ,
കൊടുകാറ്റുകളും ‚പ്രകൃതി ഷോ ഭവും നിമിത്തം കടലില്‍ പോകാന്‍ കഴിയുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കേരളത്തിലെ മല്‍സ്യസമ്പത്തിന്റെ കാര്യത്തില്‍ കുറവ് നേരിയത് മാത്രമാണ് .ചാള 77093 ടണ്ണാണ് കേരളത്തിന്റെ വിഹിതം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മീന്‍ അയ ല യാണ് 80568 ടണ്‍ മൂന്നാം സ്ഥാനത്തു കൊഴുവയാണ് 58766 ടണ്‍ കിളിമീനും ഇപ്പോള്‍ കൂടുതലായി കേരളതീരത്തുനിന്ന് ലഭിക്കുന്നുണ്ട് 53549 ടണ്‍ ‚50472 ടണ്‍ വിവിധ തരത്തിലുള്ള ചെമീനുകളും 50180 ടണ്‍ കൂന്തല്‍ ‚കണവ വിഭാഗത്തിലുള്ള മീനുമാണ് ലഭിച്ചത് .

എറണാകുളം ജില്ലയില്‍ 161082 ടണ്‍ മത്സ്യമാണ് ലഭിച്ചത് .138475 ടണ്‍ മത്സ്യവുമായി കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് .കോഴിക്കോട് 97508 ട ണ് മായി മൂന്നാം സ്ഥാനത്താണ് .ഫിഷിങ് ഹാര്‍ബറുകളില്‍ 86710 ടണ്‍മല്‍സ്യം കൊണ്ടുവന്ന മുനമ്പമാണ് ഒന്നാമത് .നീണ്ടകര 57 939 ‚ശക്തികുളങ്ങര 39939 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
പശ്ചിമ ബംഗാള്‍ ‚ഒറീസ സംസ്ഥാന ങ്ങളിലാണ് മല്‍സ്യബന്ധനം വിപരീതസാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയത് .ബംഗാളികളുടെ ഇഷ്ട്ടമല്‍സ്യമായ ഹില്‍സ തീരെ കുറഞ്ഞതും ഇത്തവണത്തെ കണക്കെടുപ്പില്‍ തെളിഞ്ഞു കണ്ടു .

പ്രളയത്തെ തുടര്‍ന്ന് ഒഴുകി പോയ വിവിധ മല്‍സ്യയിനങ്ങളില്‍ കൂടുതലും ശുദ്ധജലത്തില്‍ ജീവിക്കുന്നവയായിരുന്നു .ഉപ്പുകുറഞ്ഞ കായലുകളില്‍ ഇത്തരം മല്‍സ്യയിനങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിഎംഎഫ്ആര്‍ഐ. ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.