4 October 2024, Friday
KSFE Galaxy Chits Banner 2

ഹവാനയിലെ ഹോട്ടലില്‍ സ്ഫോടനം; മരണം 22 ആയി

Janayugom Webdesk
ഹവാന
May 7, 2022 9:37 pm

ക്യൂബന്‍ തലസ്ഥാന നഗരമായ ഹവാനയിലെ ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 74 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഹോട്ടലിനു സമീപത്തുനിന്ന് വാതകച്ചോര്‍ച്ച ഉണ്ടായതാണ് അപകടത്തിനു കാരണം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഊര്‍‍ജിതശ്രമം തുടരുകയാണ്. ഒരു കൂട്ടിയും ഗര്‍ഭിണിയായ യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ 14 പേരും കൂട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലിനു സമീപമുള്ള വാഹനങ്ങളും കത്തി നശിച്ചു. ക്യൂബന്‍ പ്രസി‍‍ഡന്റ് മിഗ്വേല്‍ ഡിയ്സ് കാനേല്‍ അപകടം നടന്ന സ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും സന്ദര്‍ശിച്ചു. അട്ടിമറി സാധ്യതയോ ഭീകരപ്രവര്‍ത്തനമോ അപകടത്തിനു പിന്നിലില്ലെന്നും ക്യൂബന്‍ ഭരണകൂടം അറിയിച്ചു.

ക്യൂബയിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ സാറടോഗയിലാണ് സ്ഫോടനം നടന്നത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, എഴുത്തുകാരന്‍ റാഫേല്‍ ആല്‍ബെര്‍ടി, ഗായിക ബിയോണ്‍സ് നോള്‍ തുടങ്ങിയ പ്രമുഖര്‍ ക്യൂബന്‍ സന്ദര്‍ശന വേളയില്‍ താമസിച്ച ഹോട്ടലാണിത്. ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തൊഴിലാളികള്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടെയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Eng­lish summary;Hotel blast in Havana; Death toll ris­es to 22

You may also like this video;

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.