Wednesday
18 Sep 2019

പഴകിയ ഭക്ഷണം വിളമ്പി, പരാതിപ്പെട്ടപ്പോള്‍ ഹോട്ടലുടമയുടെ ഭീഷണി!!!

By: Web Desk | Sunday 7 July 2019 8:38 PM IST


തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണം പഴകിയതെന്ന് പരാതിപ്പെട്ട യുവാവിനുനേരേ ആക്രമണം അഴിച്ചുവിട്ട് ഹോട്ടല്‍ ജീവനക്കാര്‍. തിരുവനന്തപുരം ബിരിയാണി പാരഡൈസ് ഹോട്ടലിലെ ജീവനക്കാരാണ് ഉപഭോക്താവിനെതിരെ അപമര്യാദയായിട്ട് പെരുമാറിയത്. ഭക്ഷണം പഴകിയതാണെന്ന് ഉടമയെ അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ബിന്നി സത്യ എന്നയാള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Dear Friends,
ഇന്നലെ ഉച്ചയ്ക്ക് (03072019) തിരുവനന്തപുരം ഉള്ളുര്‍ ജംഗ്ഷനില്‍ നിന്നും ആക്കുളം റോഡില്‍ പോകുമ്പോള്‍ വലത് വശത്തായി സ്ഥിതിചെയ്യുന്ന !!!Biriyani Paradise !!! എന്ന റെസ്റ്റോറന്റില്‍ നിന്നും ഞാന്‍ chicken ബിരിയാണിയും Ball Grape ജ്യൂസും ഓര്‍ഡര്‍ചെയ്യുകയും , Dum Biriyani എന്ന് പറഞ്ഞു കഴിക്കാനായി കൊണ്ടുവന്ന ബിരിയാണിയില്‍ നിന്നും ആരോ കഴിച്ചതിന്റെ ബാക്കി എല്ലിന്‍ കഷ്ണം കിട്ടുകയും ചെയ്തു. മാത്രമല്ല കൊണ്ടുവന്ന Ball Grape Juice പഴക്കം ചെന്നത് ആയിരുന്നു… തുടര്‍ന്ന് റെസ്റ്റോറന്റ് ഉടമയോട് ചോദിച്ചപ്പോള്‍ വേണമെങ്കില്‍ കഴിച്ചിട്ടു പൊയ്‌ക്കോ ഇല്ലെങ്കില്‍ നീ മര്യാദക്ക് പോകില്ല എന്ന പ്രതികരണമാണ് ഉടമയുടെ ഭാഗത്തുനിന്നും ഉണ്ടായത്… ഭക്ഷണത്തിന്റെ സാമ്പിള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വന്നു പരിശോധിച്ചതിനു ശേഷം മാത്രമേ പോകുന്നുള്ളു എന്ന് ഞാന്‍ പറഞ്ഞു.കുറച്ചു സമയം കഴിഞ്ഞപ്പോള്‍ റെസ്റ്റോറന്റ് ഉടമയും അയാളുടെ ഗുണ്ടകളും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു, പക്ഷേ എന്റെ സുഹൃത്തുക്കള്‍ എത്തിയതോടെ അവര്‍ക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു . തുടര്‍ന്ന് ഞാന്‍ അറിയിച്ചതനുസരിച്ച് മെഡിക്കല്‍ കോളജ് പോലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണറുടെ സ്‌ക്വാഡും ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ പഴകിയതും ,പുഴുവരിച്ചതുമായ അഴുകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടുകയും റെസ്റ്റോറന്റ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു….. ഈ ഭക്ഷണ സാധനങ്ങളാണ് ..Uber, swiggy തുടങ്ങിയവയില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നത്… കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിക്കുന്നതും ഇതു തന്നെയാണ്….ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.. എന്റെ സുഹൃത്തുക്കള്‍ ഇത് പരമാവധി share ചെയ്യണം. ഇവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നമുക്ക് കഴിയണം…..

Related News