Web Desk

കോട്ടയം

June 09, 2020, 9:30 am

കോട്ടയത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു

Janayugom Online

ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതമാര്‍ഗം ഇല്ലാതായ ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷമാണ് ആത്മഹത്യ

കടുത്തുരുത്തി സ്വദേശി രാജുദേവസ്യയാണ് ആത്മഹത്യ ചെയ്തത്. പതിനാല് വര്‍ഷമായി ഹോട്ടലില്‍ സപ്ലൈയറായിരുന്നു. നാല് മാസമായി വീട്ടുവാടക നല്‍കാനോ മക്കളെ പഠിപ്പിക്കാനും കഴിയാത്ത സാഹചര്യത്തിലാണ് ആത്മഹത്യ എന്ന് കത്തില്‍ പറയുന്നുണ്ട്. ഭാര്യയുടെ സ്വര്‍ണം കൊണ്ട് കുറച്ച് കാലം കാര്യങ്ങള്‍ നടത്തി. ഇനിയും മുന്നോട്ട് പോകാനാകുന്നില്ല. അത് കൊണ്ടാണ് ആത്മഹത്യയില്‍ അഭയം തേടുന്നതെന്നും കത്തില്‍ പറയുന്നു.

eng­lish sum­ma­ry: hotel employ, who lost job com­mit­ted sui­cide, after wrote a let­ter to chief minister

you may also like this video: