കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, കേരള കാറ്ററിംങ്ങ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോ. ഓഡിനേഷൻ കമ്മറ്റി പ്രഖ്യാപിച്ച ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേ, ടൂറിസ്റ്റ് ഹോം, കാറ്ററിംങ്ങ് പണിമുടക്കും 25 ന് നടത്താനിരുന്ന കൽപ്പറ്റ പോല്യൂഷൻ കൺട്രോൾ ബോർഡ് (പിസിബി) മാർച്ചും ധർണ്ണയും പിൻവലിച്ചതായി കോ. ഓഡിനേഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
എകെ ശശീന്ദ്രൻ എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എസി മൊയ്തീനുമായി കോ. ഓഡിനേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. പിസിബി സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ലൈസൻസ് തടഞ്ഞ് വെച്ച സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുമെന്നും സംഘടന ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നുമുള്ള ഉറപ്പിനെ തുടർന്നാണ് സമരങ്ങൾ പിൻവലിച്ചത്.
മന്ത്രിയുമായുള്ള ചർച്ചയിൽ കോ. ഓഡിനേഷൻ കമ്മറ്റി ഭാരവാഹികളായ സാജൻ പൊരുന്നിക്കൽ, അബ്ദുൽ ഗഫൂർ, അലി ബ്രാൻ, അനീഷ് ബി നായർ, സി ചന്ദ്രൻ, കെ സി ജയൻ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.