ഹോട്ടല്‍ സമരം മാറ്റിവെച്ചു

Web Desk
Posted on July 30, 2019, 10:45 pm

തൃശൂര്‍: ഹോട്ടലുകള്‍ക്കെതിരെയുള്ള വ്യാജ പ്രചരണവും, നിയമാനുസൃതമല്ലാത്ത പരിശോധനകളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കി ബോധ്യപ്പെടുത്തുവാന്‍ സാധിച്ചതിനാല്‍ അനിശ്ചിതകാല കടയടപ്പ് സമരം മാറ്റിവെക്കുന്നതായി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ആഗസ്റ്റ് ശുചിത്വമാസമായി ആചരിക്കുവാനും, കേരളത്തിലെ എല്ലാ ഹോട്ടലുകളിലും സംഘടനയുടെ നേതൃത്വത്തിലുള്ള ശുചിത്വ പരിശോധന സ്‌ക്വാഡ് (ഹൈജീന്‍ മോണിറ്ററിംഗ് സ്‌ക്വാഡ്) പരിശോധന നടത്തുവാനും ഹോട്ടലുടമകള്‍ക്കും, ജീവനക്കാര്‍ക്കും ശുചിത്വ ബോധവല്‍ക്കരണം നടത്തുവാനും നിര്‍വ്വാഹകസമിതിയോഗം തീരുമാനിച്ചു.
ഭക്ഷ്യസുരക്ഷാവകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ഫോസ്റ്റാക് (ഫുഡ്‌സേഫ്ടി ‘ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍) പരിശീലനം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും ജനറല്‍സെക്രട്ടറി ജി ജയപാലും അറിയിച്ചു.